ഹിജാബ് വിവാദം: വിദ്യാർഥിനിക്ക് തുടർ പഠനത്തിന് അനുമതി നൽകണം; മന്ത്രിയുടെ ഇടപെടലിന് പിന്നാലെ സമവായം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലാണ് ശിരോവസ്ത്ര വിവാദം.
● ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്തുനിർത്തി.
● സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്.
● ശിരോവസ്ത്രത്തിൻ്റെ നിറവും ഡിസൈനും സ്കൂളിന് തീരുമാനിക്കാം എന്ന് മന്ത്രി നിർദേശിച്ചു.
● സ്കൂളിന്റെ നിയമാവലി പാലിച്ച് ശിരോവസ്ത്രം ഒഴിവാക്കി എത്താൻ കുട്ടിയുടെ പിതാവ് സമ്മതിച്ചു.
● വിദ്യാർഥിനി ബുധനാഴ്ച മുതൽ സ്‌കൂളിൽ എത്തുമെന്ന് പിതാവ് അറിയിച്ചു.
തിരുവനന്തപുരം: (KVARTHA) എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂൾ അധികൃതരുടേത് ഗുരുതരമായ കൃത്യവിലോപമാണ് എന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തതായി മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽനിന്ന് പുറത്താക്കിയത് വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരൻ്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിൻ്റെയും ലംഘനമാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍പഠനത്തിന് അനുമതി നൽകണം: മന്ത്രി
സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിൻ്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ സ്‌കൂൾ ഉടൻ അനുമതി നൽകണം എന്ന് മന്ത്രി ശിവൻകുട്ടി കർശന നിർദ്ദേശം നൽകി. അതേസമയം, ശിരോവസ്ത്രത്തിൻ്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂർണ്ണമായി പരിഹരിച്ച് ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15-ന് രാവിലെ പതിനൊന്ന് മണിക്ക് മുൻപായി സമർപ്പിക്കാൻ സ്‌കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സമവായത്തിൽ എത്തി; വർഗീയതയ്ക്ക് ഇടമില്ലെന്ന് പിതാവ്
അതിനിടെ, വിഷയത്തിൽ ഇതിനകം സ്‌കൂളും കുട്ടിയുടെ രക്ഷാകർത്താക്കളും തമ്മിൽ സമവായത്തിലെത്തി. ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൻ്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തർക്കത്തിന് പരിഹാരമായത്. സ്‌കൂളിന്റെ നിയമാവലി പാലിച്ച് ശിരോവസ്ത്രം ഒഴിവാക്കി എത്താമെന്ന് കുട്ടിയുടെ പിതാവ് അനസ് സമ്മതിച്ചതായി ഹൈബി ഈഡൻ എംപി അറിയിച്ചു.
'സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്നും തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ പഠിപ്പിക്കാനാണ് ആ ഗ്രഹമെന്നും' കുട്ടിയുടെ പിതാവ് അനസ് പ്രതികരിച്ചു. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും 'വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും' അദ്ദേഹം വ്യക്തമാക്കി. കുട്ടി ബുധനാഴ്ച മുതൽ സ്‌കൂളിൽ എത്തുമെന്നും പിതാവ് അറിയിച്ചു. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ സ്കൂളിൽ ഇല്ലാതിരുന്നതിനാൽ അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമാകും സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നുള്ള വിശദീകരണം ഉണ്ടാവുക എന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. ബിജെപി, ആർഎസ്എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽനിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരൻ്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിൻ്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്‌കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തും.
സ്കൂൾ അധികൃതരുടെ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala Education Minister intervened in the Hijab controversy; parents and school management reached a compromise on uniform.
#HijabControversy #KeralaEducation #VSivankutty #ErnakulamNews #SchoolUniform #ReligiousFreedom