SWISS-TOWER 24/07/2023

HC warning | കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുത്, റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂ, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത്; വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈകോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈകോടതി. കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സമരക്കാരോട് വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നല്‍കി.
Aster mims 04/11/2022

HC warning | കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുത്, റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂ, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത്; വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈകോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപും കരാര്‍ കംപനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.

കഴിഞ്ഞ ദിവസം, സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയും ബോടു കത്തിക്കുകയും ചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയുള്ള സമര നടപടികളിലേക്കും മത്സ്യത്തൊഴിലാളികള്‍ കടന്നു. സമരപ്പന്തല്‍ പൊളിച്ചു കളയാനുള്ള ഹൈകോടതിയുടെ നിര്‍ദേശം തള്ളിയ സമരക്കാര്‍ പന്തല്‍ നില്‍ക്കുന്നതു സ്വകാര്യ ഭൂമിയിലാണെന്നും അതു പൊളിക്കാനാവില്ലെന്നും നിലപാടെടുത്തു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും, സംരക്ഷം ഏര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കംപനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സുമാണ് കോടതിയെ സമീപിച്ചത്. വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം തേടി ലതീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്.

Keywords: Kerala High Court warning to Vizhinjam Port Protesters, Kochi, News, Trending, Protesters, High Court of Kerala, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia