Kerala HC | ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈകോടതി; സര്‍കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജി തള്ളി; വിധി പ്രസ്താവം ഒറ്റവാക്കില്‍ ഒതുക്കി കോടതി
Dec 2, 2022, 11:26 IST
കൊച്ചി: (www.kvartha.com) ലൈംഗിക പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈകോടതി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജി ഹൈകോടതി തള്ളി. ഒറ്റ വാക്കിലാണ് കോടതി വിധി പ്രസ്താവിച്ചത്.
തിരുവനന്തപുരം അഡി.സെഷന്‍സ് കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടര്‍ന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു. പീഡനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയത് ശരിയായില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു സര്‍കാരിന്റെയും പരാതിക്കാരിയുടേയും ആവശ്യം. രണ്ടുപേരുടേയും ഹര്‍ജി കോടതി തളളി.

എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍കാര്‍ വാദിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹര്‍ജിയുടെ വാദത്തിനിടെ ഹൈകോടതി നേരത്തേ പറഞ്ഞിരുന്നു.
പീഡനക്കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍കാരിന്റെയും യുവതിയുടെയും ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചേദിച്ചത്. ആദ്യ പരാതിയില്‍ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയില്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ 'നോ' പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെയാണെന്ന് പ്രോസിക്യൂഷന്‍ ഇതിന് മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണമെന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
Keywords: Kerala High Court upholds anticipatory bail granted to Congress MLA Eldhose Kunnappilly in molest case, Kochi, News, Molestation, High Court of Kerala, Bail, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.