ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ ഇനി പേടിക്കേണ്ട; സര്‍കാര്‍ വിജ്ഞാപനം ഹൈകോടതി റദ്ദാക്കി
Sep 27, 2021, 16:10 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 27.09.2021) ഓണ്‍ലൈന്‍ റമ്മികളി ഇനിമുതല്‍ പേടികൂടാതെ കളിക്കാം. കളി നിരോധിച്ച സര്‍കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈകോടതി . ഇത് ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് വിവിധ ഗെയിമിങ് കമ്പനികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈകോടതി ചൂണ്ടിക്കാട്ടി. കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ടു ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
ഓണ്‍ലൈന്‍ റമ്മി നിരോധിക്കുകയും നേരിട്ടു കളിക്കുന്നതിന് ഇളവ് അനുവദിക്കുകയും ചെയ്യുന്നത് വിവേചനം ആണെന്നു നിരീക്ഷിച്ചാണ്, ഹൈകോടതിയുടെ തന്നെ നിര്‍ദേശത്തില്‍ പുറത്തിറക്കിയ സര്‍കാര്‍ വിജ്ഞാപനം ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 23ന് 1960ലെ കേരള ഗെയിമിങ് ആക്ടില്‍ മാറ്റംവരുത്തിയാണ് പണംവച്ചുളള ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാന സര്‍കാര്‍ നിരോധിച്ചത്.
ഓണ്‍ലൈനിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായെന്നും പലരും ആത്മഹത്യ ചെയ്തെന്നും കാണിച്ച് ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈകോടതിയില്‍ സമര്‍പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഇടപെടല്‍. ഹൈകോടതിയുടെ പുതിയ ഉത്തരവു വന്നതോടെ വീണ്ടും ഓണ്‍ലൈന്‍ റമ്മി സജീവമാകുന്നതിനുള്ള സാഹചര്യമായി. കോടതി വിധിയില്‍ നിരാശയുണ്ടെന്നും അപ്പീല്‍ പോകുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും പോളി വടക്കന്‍ പറഞ്ഞു.
Keywords: Kerala High Court strikes down proposed government ban on online rummy, Kochi, News, High Court of Kerala, Cancelled, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

