High Court | മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്; ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. അടുത്ത വ്യാഴാഴ്ച(ഓഗസ്റ്റ് 24) വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്.

ആരോഗ്യ കാരണങ്ങളാലാണ് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ഹാജരാകുമെന്നും ലക്ഷ്മണിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രണ്ടു തവണ ഹാജരാകാന്‍ നോടിസ് നല്‍കിയിരുന്നെങ്കിലും ലക്ഷ്മണ്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈകോടതിയെ സമീപിച്ചത്.

പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍ ഐജി ജി ലക്ഷ്മണാണെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാതെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാവില്ലെന്ന് അന്വേഷണ സംഘം കോടതിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അറിയിച്ചിട്ടുമുണ്ട്.

High Court | മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്; ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

വ്യാജ പുരാവസ്തുക്കള്‍ക്ക് ആധികാരികത വരുത്തിയതും കോടികള്‍ വിലമതിക്കുന്നവയാണെന്ന ധാരണ പരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മണ്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Keywords:  IG Lakshman mastermind in fake antiques case, Kochi, News, IG Lakshman, Arrest, Monsan Mavunkal, Crime Branch, Kerala News, High Court, Antiquities Scam Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script