Actor Sreenath Bhasi | പരാതിക്കാരിയുമായി ഒത്തുതീര്‍പിലെത്തി; അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകയെ അധിക്ഷേപിച്ചെന്ന കേസ് ഹൈകോടതി റദ്ദാക്കി
Oct 12, 2022, 19:17 IST
കൊച്ചി: (www.kvartha.com) പരാതിക്കാരിയുമായി ഒത്തുതീര്‍പിലെത്തിയതോടെ അഭിമുഖത്തിനിടെ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി റദ്ദാക്കി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും നേരത്തെ അവതാരക വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അവതാരകയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
നേരത്തെ കേസിലെ തുടര്‍ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സെപ്റ്റംബര്‍ 21-ന് കൊച്ചിയിലെ ഒരു ഹോടെലില്‍ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്‍കിയ പരാതിയില്‍ മരട് പൊലീസ് താരത്തിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് 23-ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. പിന്നാലെ സിനിമാ നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച നടത്തുകയും ശ്രീനാഥ് ഭാസിയെ തല്‍കാലം സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
Keywords: Kerala High Court revokes Case Against Actor Sreenath Bhasi, Kochi, News, High Court of Kerala, Cine Actor, Trending, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.