SWISS-TOWER 24/07/2023

Court Order | 'പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തു'; റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു നിര്‍ദേശവും ഇറക്കിയിട്ടില്ലെന്ന് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സിനിമ റിവ്യൂ വിഷയത്തില്‍ ഇടപെട്ട് ഹൈകോടതി. കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തുവെന്നും കോടതി വിമര്‍ശിച്ചു.

ഫോണ്‍ കയ്യില്‍ ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്മെയില്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലില്‍ പോകാന്‍ തയാറാണെന്ന് വിളിച്ചുപറയുന്ന വ്ളോഗര്‍മാര്‍ അങ്ങനെ പോകട്ടെയെന്ന് കോടതി പറഞ്ഞു. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോടോകോള്‍ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രോടോകോള്‍ തയാറാക്കുന്നതിന് മുന്‍പ് സിനിമയുടെ പ്രൊഡ്യൂസര്‍മാരെയും ഡയറക്ടര്‍മാരെയും കേള്‍ക്കണമെന്നും ഡി ജി പി അറിയിച്ചു.

Court Order | 'പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തു'; റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു നിര്‍ദേശവും ഇറക്കിയിട്ടില്ലെന്ന് ഹൈകോടതി


Keywords: News, Kerala, Kerala-News, Malayalam-News, Kerala News, High Court, Cinema, Negative Review, Film, Producers Association, Kerala high court on cinema negative review.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia