HC | മയക്കുവെടി വേണ്ട, അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ നിര്‍ദേശം; കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും ഹൈകോടതി

 


കൊച്ചി: (www.kvartha.com) അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ നിര്‍ദേശം നല്‍കി ഹൈകോടതി. മയക്കുവെടി വേണ്ടെന്നും ഹൈകോടതി നിര്‍ദേശിച്ചു. വിദഗ്ധസമിതി റിപോര്‍ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും കോടതി നിരീക്ഷിച്ചു.

HC | മയക്കുവെടി വേണ്ട, അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ നിര്‍ദേശം; കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും ഹൈകോടതി

ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. കൊടുംവനത്തില്‍ ആളുകളെ പാര്‍പിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞ കോടതി വിഷയത്തില്‍ വിദ്ഗധസമിതിയെ നിയമിക്കാം എന്നും രേഖകള്‍ അവര്‍ക്കു നല്‍കൂ എന്നും പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ തുടരട്ടേയെന്നും കോടതി നിര്‍ദേശിച്ചു. പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു.

അരിക്കൊമ്പന്‍മൂലം ജനങ്ങള്‍ ഭീതിയിലാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ ഹൈകോടതിയെ അറിയിച്ചു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആനയെ പിടിക്കുമായിരുന്നു. കേസുകൊടുത്തവരും ജഡ്ജിയും അവിടെ വന്നുതാമസിക്കാനാണ് ജനങ്ങള്‍ പറയുന്നതെന്നും മന്ത്രി കോടതിയില്‍ പറഞ്ഞു.

Keywords:  Kerala High court observations on Mission Arikkomban, Kochi, News, Elephant, High Court of Kerala, Forest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia