പീഡനത്തിനിരയായ യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; കുട്ടിക്കു ജന്മം നല്‍കാന്‍ ഹര്‍ജിക്കാരി മാനസികമായി സജ്ജമല്ലെന്ന് കോടതി വിലയിരുത്തൽ
Nov 16, 2016, 09:29 IST
കൊച്ചി: (www.kvartha.com 16.11.2016) പീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതിക്ക് അഞ്ച് മാസത്തിലേറെ വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. യുവതിയുടെ പ്രത്യേക മാനസിക-ശാരീരികാരോഗ്യം കണക്കിലെടുത്താണ് വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ കോടതി കോഴിക്കോട് മെഡിക്കല്‍ കോളജ് സുപ്രണ്ടിന് നിര്‍ദേശം നല്‍കിയത്.
യുവതിയെ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി. ശേഷം യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നു ഹര്‍ജിക്കാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഗര്‍ഭഛിദ്രത്തിനായി യുവതി ആദ്യം കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിയെങ്കിലും ഗര്‍ഭം 20 ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രി അധികൃതര്‍ തയാറാകാത്ത സാഹചര്യത്തിലാണു കാസര്‍കോട് സ്വദേശിനിയായ യുവതി ഹൈക്കോടതിയെ സമീപിച്ചത്.
നിയമപ്രകാരം സാധാരണനിലയ്ക്ക് 20 ആഴ്ച വരെയാണു വ്യവസ്ഥകള്‍ക്കു വിധേയമായി ഗര്‍ഭഛിദ്രം സാധ്യമാകുക.
ഗര്‍ഭിണിയുടെ ജീവന്‍ സംരക്ഷിക്കാന്‍ അനിവാര്യമെന്നു കണ്ടാല്‍ രണ്ടു ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം മാനിച്ച് ഇളവു സാധ്യമാണ്. കുട്ടിക്കു ജന്മം നല്‍കാന്‍ ഹര്‍ജിക്കാരി മാനസികമായി സജ്ജമല്ലെന്നും അത്തരമൊരു സാഹചര്യം കടുത്ത മാനസികാഘാതത്തിനു കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയ്ക്കു സാംപിള്‍ ശേഖരിച്ചു പീഡനക്കേസിന്റെ ചുമതലയുള്ള പൊലീസ് ഓഫിസര്‍ നടപടിയെടുക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
Keywords: Kochi, Kerala, High Court of Kerala, victims, Molestation, kasaragod, Woman, Pregnant Woman, Kerala High Court's permission for abortion to pregnant woman.
യുവതിയെ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി. ശേഷം യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നു ഹര്‍ജിക്കാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നിയമപ്രകാരം സാധാരണനിലയ്ക്ക് 20 ആഴ്ച വരെയാണു വ്യവസ്ഥകള്‍ക്കു വിധേയമായി ഗര്‍ഭഛിദ്രം സാധ്യമാകുക.
ഗര്‍ഭിണിയുടെ ജീവന്‍ സംരക്ഷിക്കാന്‍ അനിവാര്യമെന്നു കണ്ടാല്‍ രണ്ടു ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം മാനിച്ച് ഇളവു സാധ്യമാണ്. കുട്ടിക്കു ജന്മം നല്‍കാന്‍ ഹര്‍ജിക്കാരി മാനസികമായി സജ്ജമല്ലെന്നും അത്തരമൊരു സാഹചര്യം കടുത്ത മാനസികാഘാതത്തിനു കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയ്ക്കു സാംപിള്‍ ശേഖരിച്ചു പീഡനക്കേസിന്റെ ചുമതലയുള്ള പൊലീസ് ഓഫിസര്‍ നടപടിയെടുക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
Keywords: Kochi, Kerala, High Court of Kerala, victims, Molestation, kasaragod, Woman, Pregnant Woman, Kerala High Court's permission for abortion to pregnant woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.