മീഡിയ വണ്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി; സംപ്രേഷണ വിലക്ക് തുടരും

 


കൊച്ചി: (www.kvartha.com 08.02.2022) കേന്ദ്ര സര്‍കാറിന്റെ സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. റിപോര്‍ടിലെ വിവരങ്ങള്‍ ഗുരുതരമെന്നാണ് കോടതി നിരീക്ഷണം. മാധ്യമം ബ്രോഡ് കാസ്റ്റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും.
                   
മീഡിയ വണ്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി; സംപ്രേഷണ വിലക്ക് തുടരും

എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. 

ചാനലിന്റെ ഹര്‍ജി പരിഗണിച്ച കോടതി വിലക്കിന് നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നത്. കേസുമായി ബന്ധപ്പെട്ട് വിവിധ ഫയലുകള്‍ താന്‍ പരിശോധിച്ചതായി മീഡിയ വണ്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. 

മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് റിപോര്‍ട് ആവശ്യപ്പെട്ടതായി ഫയലുകളില്‍ നിന്നും കാണാന്‍ സാധിച്ചു. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറന്‍സ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

Keywords:  News, Kerala, State, Kochi, High Court of Kerala, Mediaone, Channel, Ban, Central Government, Kerala High Court dismissed petition filed by Media oOne: Broadcast ban will continue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia