'ഇനി എടാ, എടീ വിളികള്‍ വേണ്ട'; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി
Sep 3, 2021, 18:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 03.09.2021) പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈകോടതി. പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ഇതിന് ഡി ജി പി സെര്‍കുലര്‍ ഇറക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തില്‍ അടുത്തിടെ പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന പ്രധാന നിര്‍ദേശവും വെള്ളായാഴ്ച ഇതേ ബെഞ്ച് ആവശ്യപ്പെട്ടു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കഴിഞ്ഞ സര്‍കാരിന്റെ കാലംമുതല്‍ നോക്കുകൂലിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍കാര്‍ കോടതിയെ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

