രണ്ടാം പിണറായി സര്‍കാരിന്റെ സത്യപ്രതിജ്ഞ; ചടങ്ങില്‍ തമിഴ്‌നാട്, ബംഗാള്‍ സര്‍കാര്‍ പ്രതിനിധികള്‍ പങ്കെടുക്കും
May 20, 2021, 11:24 IST
തിരുവനന്തപുരം: (www.kvartha.com 20.05.2021) തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍കാരുകളുടെ പ്രതിനിധികള്‍ രണ്ടാം പിണറായി സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. തമിഴ്‌നാട് സര്‍കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി തങ്കം തേനരശും ബംഗാള്‍ സര്‍കാരിന്റെ പ്രതിനിധിയായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി കാകോലി ഘോഷ് ദസ്തദറും ആണ് പങ്കെടുക്കുക.
വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിശാലമായ പന്തലില്‍ ആണ് ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ഭരണം നേടിയ ഇടതുമുന്നണി സര്‍കാര്‍ സത്യപ്രതിജ്ഞാ ചെയ്യുന്നതോടെ അധികാരമേല്‍ക്കും.
കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ സെക്രടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.