കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈകോടതി ശരിവെച്ചു; 'സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ല'

 


തിരുവനന്തപുരം: (www.kvartha.com 05.10.2021) കേരള സർവകലാശാല നടത്തിയ അധ്യാപക നിയമനങ്ങൾ ഹൈകോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു. സര്‍കാരും സര്‍വകലാശാലയും സമര്‍പിച്ച അപീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച സർവകലാശാലയുടെ രീതിയിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

   
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈകോടതി ശരിവെച്ചു; 'സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ല'


വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്. എന്നാല്‍ ഒരേ കാറ്റഗറിയിലും ഒരേ ശമ്പള സ്‌കെയിലിലുമുള്ള വ്യത്യസ്ത ഡിപാർട്മെന്റില്‍ ജോലി ചെയ്യുന്നവരെ ഒരുമിച്ചാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സര്‍കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. നിയമനങ്ങൾ റദ്ദാക്കപ്പെട്ട അധ്യാപകരും അപീൽ നൽകിയിരുന്നു.


Keywords:  Thiruvananthapuram, Kerala, News, High Court, Teachers, University, Court Order, Salary, Government, Appeal, Kerala High Court approves appointments of teachers in Kerala University.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia