'നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം': രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി; ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണമെന്നും കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 03.09.2021) കേരളത്തിലെ നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് കോടതി നിരീക്ഷണം. നോക്കുകൂലി കേരളത്തിനെപറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ഇത് കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകര്‍ക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിന് തടയിടുന്നതിനായി നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ച് നീക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു.
Aster mims 04/11/2022

ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു. 

'നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം': രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി; ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണമെന്നും കോടതി


നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹര്‍ജികള്‍ സംസ്ഥാനത്ത് കൂടി വരികയാണെന്നും ഹൈകോടതി നിരീക്ഷിച്ചു. 

കേരളത്തിലെ പലയിടങ്ങളിലും കച്ചവടക്കാരില്‍ നിന്നും ആളുകളില്‍ നിന്നും അമിതമായി ചുമട്ടുകൂലി ഈടാക്കുന്നതിനോടൊപ്പം ബലമായി നോക്കുകൂലി വാങ്ങുന്ന രീതിയാണ് കണ്ടുവരുന്നത്. നോക്കുകൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് ദിവസേന നിരവധി തര്‍ക്കങ്ങളും വാക്കേറ്റങ്ങളും നഗരപ്രദേശങ്ങളില്‍ കണ്ടുവരുന്നു. ഈ സാഹചര്യത്തില്‍ കോടതിയുടെ വിമര്‍ശനം ഏറെ പ്രസക്തമാവുകയാണ്.

Keywords:  News, Kerala, Petition, State, Labours, High Court of Kerala, Kerala High Court Against Nokkukooli
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia