Kerala High court | ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ യാത്രയും വിഐപി ദര്‍ശനവും വാഗ്ദാനം ചെയ്ത് പരസ്യം; കംപനിക്കെതിരെ നടപടി ആരംഭിച്ചതായി ഹൈകോടതിയില്‍ പൊലീസ്

 


കൊച്ചി: (www.kvartha.com) ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ യാത്രയും വിഐപി ദര്‍ശനവും വാഗ്ദാനം ചെയ്തു പരസ്യം നല്‍കിയ കംപനിക്കെതിരെ നടപടി ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹൈകോടതിയെ ധരിപ്പിച്ചു.

Kerala High court | ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ യാത്രയും വിഐപി ദര്‍ശനവും വാഗ്ദാനം ചെയ്ത് പരസ്യം; കംപനിക്കെതിരെ നടപടി ആരംഭിച്ചതായി ഹൈകോടതിയില്‍ പൊലീസ്

ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഇക്കാര്യത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 'പ്രത്യേക ദര്‍ശനം നല്‍കുമെന്നായിരുന്നല്ലോ വാഗ്ദാനം, വിഐപി ദര്‍ശനത്തിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു' എന്നും പരിഹാസരൂപേണ കോടതി കംപനിയോടു ആരാഞ്ഞു.

ഹെലി കേരള കംപനിയാണ് അവരുടെ വെബ്‌സൈറ്റില്‍ വിഐപി ദര്‍ശനം വാഗ്ദാനം ചെയ്തത്. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്റര്‍ യാത്ര, പമ്പയിലേക്ക് കാര്‍ യാത്ര, അവിടെനിന്നു ഡോളിയില്‍ സന്നിധാന യാത്ര, വിഐപി ദര്‍ശനം എന്നിവ അരലക്ഷം രൂപയ്ക്കാണ് വാഗ്ദാനം ചെയ്തത്. ഇത് ആരുടെ അനുമതിയോടെ ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിക്കുമ്പോള്‍ കോടതിയുടെ ചോദ്യം.

തുടര്‍ന്ന് പരസ്യം നീക്കം ചെയ്തതായി കംപനി കോടതിയെ അറിയിച്ചു. എന്തു നടപടി എടുത്തെന്ന ദേവസ്വം ബോര്‍ഡിനോടുള്ള ചോദ്യത്തിനു പരാതി നല്‍കിയതായി അറിയിച്ചിരുന്നു. വ്യോമയാന വകുപ്പിന്റെ അനുമതി ഉള്‍പെടെ ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പിക്കാന്‍ കേന്ദ്ര സര്‍കാര്‍ ഹൈകോടതിയോടു രണ്ടാഴ്ചത്തെ സാവകാശം തേടി. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Keywords: Kerala High court about Helicopter service for Sabarimala darshan, Kochi, News, High Court of Kerala, Sabarimala Temple, Helicopter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia