Kerala HC | ഒടുവില്‍ താല്‍കാലിക ആശ്വാസം: 9 വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്

 


കൊച്ചി: (www.kvartha.com) ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതിയുടെ ഉത്തരവ്.

Kerala HC | ഒടുവില്‍ താല്‍കാലിക ആശ്വാസം: 9 വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്

ഒന്‍പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി അസാധുവാക്കിയത് ഹൈകോടതിക്കും ബാധകമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തെ കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.

നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേയെന്ന് ചോദിച്ച കോടതി സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ രാജി വെക്കാന്‍ നോടിസ് നല്‍കിയപ്പോള്‍ ആരെങ്കിലും രാജിവെച്ചോ എന്നും അന്വേഷിച്ചു. ഇതിന് ഇല്ലെന്നായിരുന്നു വൈസ് ചാന്‍സലര്‍മാരുടെ മറുപടി.

ഗവര്‍ണറുടെ നോടിസ് റദ്ദാക്കണം. രാജി ആവശ്യപ്പെടുന്നതിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണം, ഗവര്‍ണറുടെ ഇടപെടല്‍ തടയണം, ഒപ്പം തങ്ങളെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹൈകോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെട്ടത്.

സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഗവര്‍ണറുടെ നിര്‍ദേശം അനുസരിക്കാന്‍ തയാറായില്ല.

Keywords: Kerala HC rules vice-chancellors of 9 universities can continue in their posts until governor's final decision, Kochi, Gujarat High Court, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia