ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നത്; ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്; തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി
May 5, 2020, 16:35 IST
കൊച്ചി: (www.kvartha.com 05.05.2020) സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ദുരന്ത, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതാണ്. സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഓര്‍ഡിനന്‍സില്‍ ശമ്പളം തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ട്.
Keywords: Kerala HC Refuses To Stay Ordinance For Deferment Of Salary Payment In Public Emergencies, Kochi, News, High Court of Kerala, Salary, Government-employees, Kerala, Trending.
ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്യം വ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
ഓര്‍ഡിനന്‍സിന് നിയമ സാധുത ഉണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതില്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമില്ല. ഏപ്രില്‍ മാസത്തിലെ ശമ്പളത്തിലെ വിഹിതം ഓര്‍ഡിനന്‍സ് അനുസരിച്ചു പിടിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വാദങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.
വിവിധ സര്‍വീസിലുള്ള ജീവനക്കാര്‍ക്കു പുറമേ, യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള എന്‍ജിഒ സംഘ്, കേരള എന്‍ജിഒ അസോസിയേഷന്‍, കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷന്‍, പിഎസ്സി എംപ്ലോയീസ് അസോസിയേഷന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍, പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍, വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, ഫോറം ഫോര്‍ ജസ്റ്റിസ് തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.
ജീവിതം പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രാവര്‍ത്തകരെ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് യൂണിയനും ഹര്‍ജി നല്‍കിയിരുന്നു.
നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പണംപിടിക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. അപ്പീല്‍ പോകേണ്ടെന്നും തീരുമാനിച്ചു. ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ അത് പാസാകുകയും ചെയ്തു.
കൊവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രളയസമയത്തും സമാനമായ സാലറി ചലഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ഇത്തവണയും സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രതിഷേധങ്ങളുണ്ടായി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ വീതം ശമ്പളം അഞ്ചു മാസത്തേയ്ക്കു പിടിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഞ്ചു മാസം ഇങ്ങനെ ശമ്പളം പിടിച്ചാല്‍ ഒരു മാസത്തെ ശമ്പളം ഒരാളില്‍ നിന്നു ലഭിക്കും - ഇതാണ് ഓര്‍ഡിനന്‍സിന്റെ കാതല്‍.
കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്പെഷല്‍ പ്രൊവിഷന്‍ എന്നു പേരിട്ട ഓര്‍ഡിനന്‍സ് ആണ് പാസ്സായത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന്റെ 25ശതമാനം മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഓര്‍ഡിനന്‍സ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.