High Court | കെടിയു വിസി നയമനത്തിന് സ്റ്റേയില്ല; സര്‍കാരിന്റെ ആവശ്യം നിരസിച്ച് ഹൈകോടതി; ഗവര്‍ണര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്ക് നോടിസ് നല്‍കും
Nov 8, 2022, 13:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സാങ്കേതിക സര്‍വകലാശാല (KTU) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍കാരിന്റെ ഇടക്കാല ആവശ്യം നിരസിച്ച് ഹൈകോടതി . ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോടിസിനു നിര്‍ദേശിക്കുകയും ചെയ്തു.
ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കെടിയു വിസി നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നിയമനം സ്റ്റേ ചെയ്യുകയാണെങ്കില്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് വിസി ഇല്ലാതാകുമെന്നും അതുകൊണ്ട് ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ലെന്നും വേണമെങ്കില്‍ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍കാര്‍ കോടതിയില്‍ പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസാ തോമസ് ആണ് ഇപ്പോള്‍ കെടിയുവിന്റെ താല്‍കാലിക വിസി.
Keywords: Kerala HC refuses to stay appointment of Dr Sisa Thomas as interim VC to tech varsity, Kochi, News, High Court of Kerala, University, Trending, Kerala, Notice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

