Supreme Court | പ്രിയ വര്‍ഗീസീന്റെ നിയമനം: തല്‍സ്ഥിതി തുടരാമെന്ന ഉത്തരവുമായി സുപ്രീം കോടതി
Jul 31, 2023, 15:52 IST
കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന് നിയമനം നല്‍കിക്കൊണ്ടുള്ള തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്.
സുപ്രീംകോടതിയുടെ അന്തിമ വിധിവരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
പ്രിയാ വര്‍ഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിയമന ഉത്തരവുമായി മുന്നോട്ട് പോകാന്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശവും ലഭിച്ചിരുന്നു. ജൂലൈ നാലിന് നിയമന ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് പ്രിയ കണ്ണൂര്‍ സര്‍വകലാശാലയിലെ നീലേശ്വരം കാംപസില്‍ മലയാളം അസോസിയേറ്റഡ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഗവേഷണവും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് വിലയിരുത്തിയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിയമനത്തിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്.
എന്നാല്‍ പ്രിയാ വര്‍ഗീസ് കേസില്‍ ഹൈകോടതിയുടെ വിധി 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്ന് ചൂണ്ടികാണിച്ചാണ് യുജിസി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ നിന്നും തളളിപ്പോയ ഉദ്യോഗാര്‍ഥിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
മതിയായ അധ്യാപന പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന്റെ നിയമനം വഴി രാജ്യത്തെ സര്‍വകലാശാലകളില്‍ അധ്യാപക നിയമനത്തില്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് യുജിസി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Keywords: Kerala HC order allowing Priya Varghese's appointment to Kannur varsity 'wrong to some extent': SC, Kannur, News, Kerala HC order Allowing SC, Priya Varghese's Appointment, Kannur Varsity, Teacher, Experience, Petition, Kerala.
പ്രിയാ വര്‍ഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിയമന ഉത്തരവുമായി മുന്നോട്ട് പോകാന്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശവും ലഭിച്ചിരുന്നു. ജൂലൈ നാലിന് നിയമന ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് പ്രിയ കണ്ണൂര്‍ സര്‍വകലാശാലയിലെ നീലേശ്വരം കാംപസില്‍ മലയാളം അസോസിയേറ്റഡ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഗവേഷണവും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് വിലയിരുത്തിയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിയമനത്തിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്.
എന്നാല്‍ പ്രിയാ വര്‍ഗീസ് കേസില്‍ ഹൈകോടതിയുടെ വിധി 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്ന് ചൂണ്ടികാണിച്ചാണ് യുജിസി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ നിന്നും തളളിപ്പോയ ഉദ്യോഗാര്‍ഥിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Keywords: Kerala HC order allowing Priya Varghese's appointment to Kannur varsity 'wrong to some extent': SC, Kannur, News, Kerala HC order Allowing SC, Priya Varghese's Appointment, Kannur Varsity, Teacher, Experience, Petition, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.