KUFOS VC | സര്‍കാരിന് തിരിച്ചടി: കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈകോടതി; യുജിസി ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാന്‍ വിധി
Nov 14, 2022, 12:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കേരള ഫിഷറീസ്& സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈകോടതി റദ്ദാക്കി. കുഫോസ് വിസി ഡോ. കെ റിജി ജോണിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈകോടതിയുടെ വിധി. യു ജി സി ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും കോടതി നിര്‍ദേശിച്ചു.
കുഫോസ് വി സി ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ച് വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്. യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ. കെ കെ വിജയന്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന വാദം.
തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി ജോണ്‍ പി എച് ഡി കാലയളവായ മൂന്നുവര്‍ഷം പ്രവൃത്തി പരിചയത്തിലുള്‍പെടുത്തിയാണ് അപേക്ഷ നല്‍കിയത്. 2021 ജനുവരി 23നാണ് കുഫോസ് ഡീന്‍ ആയിരുന്ന ഡോ. കെ റിജി ജോണിനെ സര്‍വകലാശാല വിസിയായി നിയമിച്ചത്.
റിജി ജോണിനെ നിര്‍ദേശിച്ച സേര്‍ത് കമിറ്റിയില്‍ അകാഡമിക് യോഗ്യതയില്ലാത്തവരും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാല്‍ യു ജി സി മാനദണ്ഡങ്ങള്‍ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സര്‍കാരിന്റെ വാദം.
വിസി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍- സര്‍കാര്‍ പോര് നടക്കുന്നതിനിടെ ഏറെ നിര്‍ണായകമാണ് ഹൈകോടതി വിധി. വിസി സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാന്‍ കുഫോസ് വിസിക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോടിസ് നല്‍കിയിരുന്നു. ഹൈകോടതി വിധി, കാരണം കാണിക്കല്‍ നോടിസ് ലഭിച്ച മറ്റ് വിസിമാരുടെ കാര്യത്തിലും ഏറെ നിര്‍ണായകമാണ്.
Keywords: News,Kerala,State,Kochi,Top-Headlines,Trending,High Court of Kerala,Government,Governor, Kerala HC Cancelled the appointment of KUFOS VC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

