മുല്ലപ്പെരിയാര്‍ അപകട മേഖലയില്‍ നിന്നും 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
Dec 2, 2011, 14:38 IST
ADVERTISEMENT
കൊച്ചി: മുല്ലപ്പെരിയാര്‍ അപകട മേഖലയില്‍ നിന്നും 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രദേശത്ത് അഞ്ച് കണ്‍ടോള്‍ റൂം തുറന്നിട്ടുണ്ട്. പൊലീസും ജില്ലാഭരണകൂടവും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണ് എന്നീ കാര്യങ്ങളും സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപകടം മുന്‍കൂട്ടി അറിയാന്‍ വിവിധ സെന്‍സറുകള്‍ സ്ഥാപിക്കും. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ അണക്കെട്ടിന്റെ വശങ്ങളിലും ഭൂകമ്പത്തിനു സാധ്യതയുളള മേഖലകളിലും സ്ഥാപിക്കും. അണക്കെട്ടിലെ ജലനിരപ്പ് സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും റിേപാര്‍ട്ടില്‍ പറയുന്നു.

Keywords: Mullaperiyar, Kochi, Kerala, Goverment, Mullaperiyar Dam, High Court of Kerala,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.