ന്യൂനപക്ഷ പ്രമോട്ടര്‍ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ ഉത്തരവ് വിവാദമാവുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഉത്തരവ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കാനെന്ന് ആരോപണം

ന്യൂനപക്ഷ പ്രമോട്ടര്‍ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ ഉത്തരവ് വിവാദമാവുന്നു
തിരുവനന്തപുരം: കേരളത്തില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ആയിരം ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിക്കാനും ആയിരം ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും പൊതുഭരണ വകുപ്പ്  (ന്യൂനപക്ഷ ക്ഷേമം)പുറപ്പെടുവിച്ച ഉത്തരവ് വിവാദമാകുന്നു. മുസ്‌ളിംലീഗ് പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാനാണ് ഈ ഉത്തരവെന്നാണ് ആരോപണം. പ്രൊമോട്ടര്‍മാര്‍ക്ക് പ്രതിമാസം 4,000 രൂപയാണ് വേതനമായി ലഭിക്കുക.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും ഗുണഭോക്താക്കളിലെത്താത്തതിനാലാണ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ മാസം 16 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ പ്രതിവര്‍ഷം അഞ്ച് കോടിയില്‍പ്പരം രൂപ പ്രൊമോട്ടര്‍മാരുടെ വേതനത്തിനു മാത്രമായി ചെലവാകും. കാലക്രമത്തില്‍ ഇവരുടെ വേതനം വര്‍ദ്ധിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം കൂടും.
പഞ്ചായത്ത്അടിസ്ഥാനത്തില്‍ ന്യൂനപക്ഷ ബോധവത്കരണപരിപാടികള്‍ നടത്താന്‍ സന്നദ്ധ സംഘടനകള്‍ക്കും മഹല്ല് ജമാ അത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 5,000 രൂപ വീതം നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്. ഇതേസമയം ക്രിസ്ത്യന്‍ ദേവാലയങ്ങളെക്കുറിച്ചുളള ഒരു സൂചനയും ഉത്തരവിലില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷമെന്നാല്‍ മുസ്‌ളിങ്ങള്‍ മാത്രമാണെന്ന ധാരണയാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നതെന്നാണ് പ്രധാനം ആരോപണം.

SUMMARY: The Kerala govt has ordered to appoint 1000 Minority Welfare Promoters across the state in order to ensure effective distribution of the central and state minority welfare schemes.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia