ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ മദ്യനയത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ബാറുകള്‍ക്ക് ദൂരപരിധി ഏര്‍പ്പെടുത്തിയ വ്യവസ്ഥയും നക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയതുമായ വ്യവസ്ഥകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്. നിബന്ധനകള്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ നടപടിയെ ചോദ്യംചെയ്ത് നെടുമങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനുവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
SUMMARY: Kerala Govt plea rejected by supreme court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.