Governor Says | ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍; തെളിവായി ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു
Sep 19, 2022, 13:44 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിനെതിരെ പടയൊരുക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാര്‍ത്താസമ്മേളനം. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.
ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും, ആക്രമിക്കാന്‍ ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നും ഐപിസി 124- ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയായ കെ കെ രാഗേഷ് സംഘാടക സമിതിയിലെ പ്രധാനിയും എംപി എന്ന നിലയില്‍ അന്നു വേദിയില്‍ നിറഞ്ഞു നിന്നിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തടയാന്‍ തന്നോടോപ്പം വേദിയില്‍ ഇരുന്ന രാഗേഷ് ഉടന്‍ തന്നെ വേദി വിട്ടുവെന്നും, പ്രതിഷേധക്കാരുടെ അറസ്റ്റ് തടഞ്ഞതിലുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ രാഗേഷിനു ലഭിച്ച ഉന്നത സ്ഥാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. നടപടിയെടുക്കാനുള്ള നീക്കം രാഗേഷ് തടഞ്ഞെന്ന് പൊലീസുകാര്‍ തന്നോട് തുറന്ന് പറഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ ജെഎന്‍യു, ജാമിഅ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
തനിക്കെതിരെയുള്ള പ്രതിഷേധം പെട്ടെന്ന് ഉണ്ടായതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ആസൂത്രിതമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തനിക്കെതിരെയുള്ള പ്ലകാര്‍ഡുകള്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. എകെജി സെന്റര്‍ ഓഫിസ് സെക്രടറിയായ അന്നത്തെ സിന്‍ഡികറ്റ് അംഗം ബിജു കണ്ടക്കൈയും ഗവര്‍ണര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉണ്ട്. കണ്ണൂര്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രി നേരിട്ടു സമ്മര്‍ദം ചെലുത്തിയെന്നും തന്റെ നാട്ടുകാരനാണെന്നു തന്നോട് നേരിട്ട് പറഞ്ഞുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വിസി എന്ന് എന്നോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെയാണ് സര്‍കാര്‍ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നല്‍കിയത്. ഇത് സമ്മര്‍ദ തന്ത്രമായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സര്‍കാരോ മറ്റ് ഏജന്‍സികളോ ഇടപെടില്ലെന്നു ഉറപ്പുനല്‍കി മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അഡ്വകറ്റ് ജെനറലിന്റേതുള്‍പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചു. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം ലഭിച്ചത്.
നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത് മുഖ്യമന്ത്രിക്കയച്ചത്. സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി.
ചാന്‍സര്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തനിക്കെന്തെങ്കിലും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് താന്‍ ഇങ്ങനെ പറയുന്നത്. ഓര്‍ഡിനന്‍സിന് പോകാമെന്നും അതില്‍ താന്‍ ഉടന്‍ തന്നെ ഒപ്പുവെക്കാമെന്നും കത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പിന്നീടും കത്തുകള്‍ വന്നു. ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി തന്നെ കണ്ടു. ജനുവരിയിലാണ് അവസാനത്തെ കത്ത് വന്നത്. ചാന്‍സലറായി തുടരണമെന്നും സര്‍വകലാശാലകളില്‍ സര്‍കാര്‍ ഇടപെടില്ലെന്നും കാണിച്ചായിരുന്നു കത്തെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ സഹിക്കുകയെന്ന് ഗവര്‍ണര്‍ ചോദിച്ചു. നാടിന്റെ പുരോഗതിയോ ജനങ്ങളുടെ ക്ഷേമമോ അല്ല സര്‍കാരിന്റെ താല്‍പര്യം. വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെയുണ്ടായ ആക്രമണം പൊലീസിന് കണ്‍മുന്നില്‍ നടന്ന സംഭവമായിരുന്നിട്ടും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമായിട്ടും സര്‍കാര്‍ നടപടിയെടുത്തില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന എല്‍ഡിഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യാത്രാ വിലക്ക് നേരിട്ടയാളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനയെ വിമര്‍ശിക്കുന്ന മന്ത്രി നമുക്കുണ്ടായിരുന്നുവെന്നു മുന്‍ മന്ത്രി സജി ചെറിയാനെയും പാകിസ്ഥസ്താന്റെ ഭാഷയില്‍ സംസാരിക്കുന്ന എംഎല്‍എ എന്ന് കെ ടി ജലീലിനെയും ലക്ഷ്യമിട്ട് ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ വച്ച് തന്നെ ബലമായി തടയാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്സയെ കുറിച്ച് പറയണമെന്നു ആക്രോശിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായും സര്‍കാരുമായും തുറന്ന പോരു തുടരുന്ന ഗവര്‍ണരെ അനുനയിപ്പിക്കാന്‍ സര്‍കാര്‍ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാര്‍ത്താസമ്മേളനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോയത്. വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുന്‍പ് ചീഫ് സെക്രടറി വി പി ജോയ് രാജ്ഭവനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചുവെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.
ഗവര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവര്‍ണര്‍ തുടര്‍ന്നുവന്നത്.
Keywords: Kerala Governor ups the ante in conflict with Govt; unusual press meet, Thiruvananthapuram, News, Politics, Press meet, Governor, Allegation, Kerala.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നാരോപിച്ച ഗവര്‍ണര്‍ ഈ ആരോപണത്തെ സാധൂകരിക്കാന്‍ ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.