Protest | മട്ടന്നൂരില്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ കരിങ്കൊടിയും മുദ്രാവാക്യവും; നടുറോഡിലിറങ്ങി പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

 


മട്ടന്നൂര്‍: (KVARTHA) വിമാനത്താവള നഗരമായ മട്ടന്നൂര്‍ ടൗണില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാനന്താവാടിയില്‍ കാട്ടാന അക്രമത്തിനിരയായവരുടെ കുടുംബത്തിനെയും കര്‍ഷകരെയും സന്ദര്‍ശിച്ചതിനു ശേഷം തിങ്കളാഴ്ച വൈകിട്ട്
മൂന്നുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിവരുമ്പോഴാണ് റോഡരികില്‍ കരിങ്കൊടിയും ഗോബാക് മുദ്രാവാക്യങ്ങളും പ്രതിഷേധ പോസ്റ്ററുകളുമായി കാത്തുനിന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണത്.
 
 Protest | മട്ടന്നൂരില്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ കരിങ്കൊടിയും മുദ്രാവാക്യവും; നടുറോഡിലിറങ്ങി പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

അഞ്ചു മിനുറ്റോളം റോഡില്‍ കാർ നിർത്തിയ ശേഷം ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് നടന്നു. തനിക്കു നേരെ വരാന്‍ അവരെ വെല്ലുവിളിച്ചു. തന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായാല്‍ താന്‍ വാഹനം നിര്‍ത്തി റോഡിലിറങ്ങുമെന്നും അതു തന്റെ നിലപാടാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാര്‍ ഗവര്‍ണറുടെ സംരക്ഷകരായ സിആര്‍പിഎഫ് എന്നിവരുടെ നേതൃത്വത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കുകയും കാറില്‍ കയറ്റി യാത്ര പുനരാരംഭിക്കുകയുമായിരുന്നു.



ഞായറാഴ്ച രാത്രി മട്ടന്നൂരില്‍ ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകുമ്പോള്‍ കരിങ്കൊടി കാണിച്ച പത്തു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഇരിട്ടിയില്‍ കരിങ്കൊടി കാണിച്ച അഞ്ചു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരിട്ടിയില്‍ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുപ്രസാദ് (25), അശ്വിന്‍ (23), ക്രിസ്റ്റഫര്‍ബാബു (24), തേജസ് സി രാജ് (18), യദുകൃഷ്ണന്‍(21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ റോഡരികില്‍ നിന്നും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയത്. ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ കരിങ്കൊടി കാണിച്ചതിലും പിന്നീടുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Keywords:  News, Kerala, Kerala-News, Kannur-News, Protest, Kerala Governor, SFI, Kerala Governor Faces Continued SFI Protests. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia