Governor | സജി ചെറിയാന് പച്ചക്കൊടികാട്ടി ഗവര്‍ണറും; നിശ്ചയിച്ച പോലെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച വൈകിട്ട് നടക്കും
Jan 3, 2023, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സജി ചെറിയാന്‍ രണ്ടാം പിണറായി സര്‍കാരില്‍ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്.
ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സര്‍കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ താന്‍ അംഗീകരിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. നാലുമണിക്കാണ് ചടങ്ങ് നടത്തുകയെന്നാണ് വിവരം.
സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിരവധി ചര്‍ചകള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ആശങ്ക സര്‍കാരിനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ മനസില്ലാ മനസോടെയാണ് താന്‍ സജി ചെറിയാനെ മന്ത്രിയാക്കാന്‍ സമ്മതിച്ചതെന്ന് കൂടി പറയുന്നു. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുകയല്ലാതെ തനിക്ക് മറ്റ് വഴിയില്ലെന്ന് കൂടി അദ്ദേഹം സര്‍കാരിനെ തന്റെ ആശങ്ക അറിയിച്ചതിലൂടെ വ്യക്തമാക്കുന്നു.
തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചു. അത് പൊതുവേദിയില്‍ ചര്‍ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് സാധാരണ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.
മന്ത്രിസഭയില്‍ സജി ചെറിയാനെ അടിയന്തരമായി ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ് ഗോപകുമാരന്‍ നായര്‍ നല്‍കിയ ഉപദേശത്തില്‍ വ്യക്തമാക്കിയിരുന്നത് എന്നാണ് പുറത്തുവന്ന വിവരം. മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തില്‍ ഉണ്ടായിരുന്നു. ഇതോടെ സത്യപ്രജിജ്ഞ അനിശ്ചിതത്വത്തിലാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനിടെയാണ് ഗവര്‍ണര്‍ ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയത്.
താന്‍ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചൊവ്വാഴ്ച സജി ചെറിയാന്‍ പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സര്‍കാരിന്റെയും പാര്‍ടിയുടെയും താല്‍പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ എവിടെയും കേസില്ല. ഹൈകോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയില്‍ തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
Keywords: Kerala Governor approves CM’s recommendation to re-induct Saji Cheriyan as minister, Thiruvananthapuram, News, Politics, Governor, Minister, Oath, Chief Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.