Governor | ഒടുവില്‍ ഗവര്‍ണര്‍ അയഞ്ഞു; സംസ്ഥാന സര്‍കാരിന്റെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഒടുവില്‍ ഏറെ നാളുകള്‍ക്കുശേഷം സംസ്ഥാന സര്‍കാരിന്റെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളെ ചൊല്ലി സര്‍കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം എന്നതു ശ്രദ്ധേയമാണ്.
Aster mims 04/11/2022

Governor | ഒടുവില്‍ ഗവര്‍ണര്‍ അയഞ്ഞു; സംസ്ഥാന സര്‍കാരിന്റെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചു

മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചതോടെയാണ് സര്‍കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തിന് അയവു വന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. മാറ്റങ്ങളില്ലാതെയാണ് പ്രസംഗത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ സര്‍കാരിനു തിരിച്ചയച്ചത്. കേന്ദ്ര സര്‍കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രസംഗത്തിലുണ്ടെങ്കിലും പരമാവധി മയപ്പെടുത്തിയാണ് അവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസഹായം വെട്ടിക്കുറച്ചതു സംബന്ധിച്ചാണ് പ്രധാന വിമര്‍ശനം. പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ 2020ല്‍ ഗവര്‍ണര്‍ സര്‍കാരുമായി ഉടക്കിയിരുന്നു. പ്രസംഗത്തിന്റെ പതിനെട്ടാം ഖണ്ഡികയിലാണ് പൗരത്വഭേദഗതിക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നത്. മാറ്റം വരുത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍കാര്‍ വഴങ്ങിയില്ല.

തുടര്‍ന്ന് സഭാസമ്മേളനം നടക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തി പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ വായിക്കുകയായിരുന്നു. ഗവര്‍ണര്‍ വായിച്ചില്ലെങ്കിലും പൗരത്വ ഭേദഗതി സംബന്ധിച്ച ഭാഗങ്ങള്‍ സഭാരേഖകളില്‍ ഇടംപിടിക്കും. മന്ത്രിസഭ അംഗീകരിച്ച് അച്ചടിക്കുന്ന പ്രസംഗമാണ് അംഗീകൃതമെന്ന് 2011ല്‍ സ്പീകര്‍ റൂളിങ് നല്‍കിയിരുന്നു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23നാണ് ആരംഭിക്കുക. ജനുവരി 25ന് ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി ആറു മുതല്‍ എട്ടു വരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച നടക്കും. ഫെബ്രുവരി ഒമ്പതിന് ബജറ്റിലേക്കുള്ള അന്തിമ ഉപ ധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ചര്‍ചയും വോടെടുപ്പും നടക്കും. മാര്‍ച് 30 വരെയാണ് നിലവില്‍ സഭ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

Keywords: Kerala governor approved draft policy address, Thiruvananthapuram, News, Governor, Trending, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia