സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും തീരുമാനം
Feb 8, 2022, 18:09 IST
തിരുവനന്തപുരം: (www.kvartha.com 08.02.2022) കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ സര്‍കാര്‍ പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. ഈ മാസം 28 മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം.
എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.