വിലയിടിവ് തടയാന്‍ റബ്ബര്‍ നേരിട്ട് സംഭരിക്കും: മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന റബര്‍ വിലയിടിവ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ നേരിട്ടു സംഭരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇതിനായി കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. റബ്ബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

റബ്ബര്‍ സംഭരിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഇക്കാര്യം വാണിജ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. റബര്‍ വിലയിടിവ് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെ.സുരേഷ് കുറുപ്പ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

റബ്ബറിന്റെ വിലയിടിവ് അനുദിനം വര്‍ധിച്ച് വരികയാണെന്നും  രണ്ട് ലക്ഷത്തിലധികം ടണ്‍ റബ്ബര്‍ കഴിഞ്ഞ വര്‍ഷം ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നും  വേണ്ടത്ര റബ്ബര്‍ ടയര്‍ കമ്പനികള്‍  സംഭരിച്ചു കഴിഞ്ഞതിനാല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിട്ട് കാര്യമില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

 റബ്ബറിന്റെ വിലയിടിയുമ്പോഴും കേന്ദ്രസര്‍ക്കാര്‍  ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണെന്ന് സുരേഷ്‌കുമാര്‍ ആരോപിച്ചു.  പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.

റബര്‍ വിലയിടിവിനെ കുറിച്ചു കേന്ദ്രസര്‍ക്കാരിനു നിസംഗതയാണെന്ന് സുരേഷ് കുറുപ്പ് എംഎല്‍എ ആരോപിച്ചു. നിര്‍ബാധം ഇറക്കുമതി ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷമാണ് ഇറക്കുമതി തീരുവ 30 രൂപയെങ്കിലും ആക്കിയതെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ ശ്രദ്ധചെലുത്തുന്ന കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ അവഗണനയാണു കാട്ടുന്നത്.

രാജ്യാന്തര വിപണിയിലെ കയറ്റിറക്കങ്ങളാണ് റബ്ബര്‍ വിലയിടിവിന് കാരണമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി  മുഖ്യമന്ത്രി സഭയെ അറിയിച്ചു. രാജ്യാന്തര വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഭേദപ്പെട്ട വില സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും  വിലയിടിവ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ നേരിട്ട് സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൂടി റബ്ബര്‍ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും  ഇക്കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച  വൈകിട്ട് യോഗം വിളിച്ചിട്ടുണ്ടെന്നും റബ്ബര്‍ ബോര്‍ഡ് അംഗങ്ങളും സംഭരണ ഏജന്‍സിയായ നാഫെഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

റബര്‍ വിലയിടിവില്‍ സര്‍ക്കാരിന് ഉത്കണ്ഠ ഉണ്ടെന്നും ആവശ്യമെങ്കില്‍ വിപണിയില്‍ പണം മുടക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും ധനമന്ത്രി മന്ത്രി കെ.എം.മാണി സഭയെ അറിയിച്ചു. റബര്‍ സംഭരണത്തിനായി ആവശ്യമുള്ള തുക സര്‍ക്കാര്‍ നല്‍കുമെന്നും. ബജറ്റില്‍ മാറ്റിവെച്ച പത്തു കോടി രൂപയ്ക്ക് പുറമെയാണ് പണം നല്‍കുന്നതെന്നും മാണി പറഞ്ഞു.

വിലയിടിവ് തടയാന്‍ റബ്ബര്‍ നേരിട്ട് സംഭരിക്കും: മുഖ്യമന്ത്രി റബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുമായി ആലോചിച്ചു മാത്രമേ റബര്‍ ഇറക്കു മതി ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാവൂ. റബര്‍ സംഭരണത്തിനു സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കുമെന്നും  കര്‍ഷരില്‍ നിന്നു മാത്രമേ റബര്‍ സംഭരിക്കുകയുള്ളൂവെന്നും മാണി ഉറപ്പുകൊടുത്തു.

മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സാഹിത്യകാരന്‍ സിവിക് കൊടക്കാട് നിര്യാതനായി

Keywords:  Kerala Government Considering Rubber Procurement: CM, Thiruvananthapuram, Oommen Chandy, Notice, MLA, Accused, K.M.Mani, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia