VC Appointment | സര്‍കാര്‍ ഉറച്ചുതന്നെ: ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വകലാശാല വിസി നിയമന നടപടികളുമായി മുന്നോട്ട്, സെര്‍ച് കമിറ്റി ഉണ്ടാക്കാന്‍ തീരുമാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വകലാശാല വിസി നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെ സര്‍കാരിന്റെ ശ്രമം. ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെര്‍ച് കമിറ്റിയുണ്ടാക്കാനാണ് സര്‍കാരിന്റെ തീരുമാനം. കമിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍കാര്‍ കത്ത് നല്‍കി.
Aster mims 04/11/2022

VC Appointment | സര്‍കാര്‍ ഉറച്ചുതന്നെ: ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വകലാശാല വിസി നിയമന നടപടികളുമായി മുന്നോട്ട്, സെര്‍ച് കമിറ്റി ഉണ്ടാക്കാന്‍ തീരുമാനം

ഗവര്‍ണറുടെ പ്രതിനിധിക്ക് പുറമെ സര്‍കാറിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിന്‍ഡികേറ്റിന്റെയും പ്രതിനിധികള്‍ സെര്‍ച് കമിറ്റിയിലുണ്ടാകുമെന്നാണ് സര്‍കാര്‍ അറിയിച്ചത്. ഗവര്‍ണറുടെ അധികാരം വെട്ടാന്‍ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെര്‍ച് കമിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബിലില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇതൊഴികെയുള്ള ബിലില്‍ ഗവര്‍ണര്‍ അടുത്തിടെ ഒപ്പിട്ടുനല്‍കിയിരുന്നു. അതുകൊണ്ടുതന്നെ സര്‍കാരിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

Keywords:  Kerala government springs a surprise, initiates steps to appoint new V-C for Malayalam varsity, Thiruvananthapuram, News, University, Governor, Education department, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia