Legal advice | ബിലുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സര്‍കാര്‍; നിയമോപദേശം തേടി
Nov 5, 2022, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നിയമസഭാ പാസാക്കിയ ബിലു(Bill)കളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകള്‍ തേടി സംസ്ഥാന സര്‍കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍കാര്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് ബിലോ, ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ സംസ്ഥാന സര്‍കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിലും തീരുമാനം എടുക്കാതെ സര്‍കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചേക്കുമെന്ന് സര്‍കാരിന് ആശങ്കയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കോടതിയെ സമീപിക്കാനുള്ള സാധ്യത സര്‍കാര്‍ ഉര്‍ജിതപ്പെടുത്തിയത്.
കൂടാതെ നിയമസഭ പാസ്സാക്കിയ ബിലില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനകളും സര്‍കാര്‍ തലത്തില്‍ പരിശോധിച്ച് വരികയാണ്. നിലപാട് മുന്‍കൂട്ടി പ്രഖ്യാപിച്ച ഗവര്‍ണര്‍ രാഷ്ട്രീയ നിലപാടെടുക്കുന്നുവെന്നുവാണ് സര്‍കാരിന്റെ വിലയിരുത്തല്‍.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് സംബന്ധിച്ച നിയമ നിര്‍മാണത്തെ കുറിച്ചും സര്‍കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നടപടി പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നിയമപരമായ മാര്‍ഗങ്ങളെ സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജെനറല്‍ കെ കെ വേണുഗോപാലുമായും സംസ്ഥാന സര്‍കാര്‍ ചര്‍ച നടത്തി.
വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബിലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സര്‍കാര്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരം തന്നില്‍ നിക്ഷിപ്തമായ കടമ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ലെന്നാണ് സര്‍കാരിന്റെ വിലയിരുത്തല്‍. ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നടപടി ഭരണഘടന വിരുദ്ധമാണെന്നും സര്‍കാര്‍ കരുതുന്നു.
നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ അദ്ദേഹത്തിന് എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിടുമ്പോഴാണ് നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം.
പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനാണ്. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ ബിലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാവില്ല.
ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ തീരുമാനം എടുക്കുന്നതിന് ഗവര്‍ണര്‍ക്ക് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബിലുകളില്‍ ഇതൊന്നും ചെയ്യാതിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുക എന്ന അസാധാരണ നടപടിയുടെ സാധ്യത സംസ്ഥാന സര്‍കാര്‍ തേടുന്നത്.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നടപടി പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നിയമപരമായ മാര്‍ഗങ്ങളെ സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലുമായി സംസ്ഥാന സര്‍കാര്‍ അഭിഭാഷകര്‍ ഡെല്‍ഹിയില്‍ ചര്‍ച നടത്തി. അഡ്വകറ്റ് ജെനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ്, സ്‌പെഷ്യല്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ ടി ബി ഹൂദ് എന്നിവരാണ് കഴിഞ്ഞ ആഴ്ച ഡെല്‍ഹിയില്‍ ചര്‍ച നടത്തിയത്.
Keywords: Kerala government seeks legal advice to approach court against governor, New Delhi, News, Politics, Trending, Governor, University, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.