K T Jaleel | 'കേരള സര്‍കാര്‍ ഒരു രൂപ പോലും മദ്രസകള്‍ക്ക് ഇക്കാലമത്രയും നല്‍കിയിട്ടില്ല'; സംഘികളുടെ ഗീബല്‍സിയന്‍ തന്ത്രം കരുതിയിരിക്കണമെന്ന് കെ ടി ജലീല്‍
                                                 Aug 6, 2023, 15:54 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മലപ്പുറം: (www.kvartha.com) പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ മദ്രസകള്‍ക്ക് സംസ്ഥാന സര്‍കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന തരത്തില്‍ കള്ളപ്രചാരണം നടക്കുകയാണെന്നും സംഘികളുടെ ഗീബല്‍സിയന്‍ തന്ത്രം കരുതിയിരിക്കണമെന്നും മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. കേരള സര്‍കാര്‍ ഒരു രൂപ പോലും മദ്രസകള്‍ക്ക് ഇക്കാലമത്രയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. 
           
സച്ചാര്‍ കമിറ്റി റിപോര്‍ടിനെ തുടര്‍ന്നാണ് രണ്ടാം യുപിഎ സര്‍കാര്‍ മദ്രസാ നവീകരണ പദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളില്‍ പോകാതെ മദ്രസകളില്‍ മാത്രം പഠിക്കുന്ന കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ കുട്ടികളില്‍ ശാസ്ത്ര ബോധവും ഗണിതശാസ്ത്ര പരിജ്ഞാനവും വളര്‍ത്തിയെടുത്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരലാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. അതിനുശേഷം രണ്ടാം മോദി സര്‍കാരിന്റെ കാലത്ത് പദ്ധതി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിലേക്ക് മാറ്റി. മാത്രമല്ല ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പദ്ധതി തുക, മദ്രസാ നവീകരണമുള്‍പെടെയുള്ള പദ്ധതികള്‍ക്ക് വര്‍ധിപ്പിച്ചതായി നരേന്ദ്രമോദി ഗവ: മേനി പറയുകയും ചെയ്തിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
 
സംസ്ഥാനത്തും മദ്രസാ നവീകരണ പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പു മുഖേനയാണ് നടപ്പാക്കിയത്. രണ്ടു പദ്ധതികളാണ് കേന്ദ്രാവിഷ്‌കൃതമായ ഈ സ്‌കീമില്‍ ഉള്‍പ്പെട്ടത്. ഒന്ന്, സ്‌കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യൂകേഷന്‍ ഇന്‍ മദ്രസാസ്, മറ്റൊന്ന്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് ഇന്‍ മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ മറ്റു കേന്ദ്ര സര്‍കാര്‍ പദ്ധതികളെപ്പോലെത്തന്നെ ഒരുപാട് വ്യവസ്ഥകളാണുള്ളത്. അവ പൂര്‍ത്തിയാക്കിയ മദ്രസകള്‍ക്കു മാത്രമേ നവീകരണ സഹായത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. കേന്ദ്ര സര്‍കാരിന്റെ മദ്രസ നവീകരണ പദ്ധതി ചൂണ്ടിക്കാണിച്ചാണ് മദ്രസകള്‍ക്ക് സംസ്ഥാന സര്‍കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതായി സംഘ്പരിവാരങ്ങള്‍ പ്രചരിപ്പിച്ചതെന്നും ജലീല്‍ കുറിച്ചു. 
 
കേരളത്തിലെ മഹാഭൂരിപക്ഷം ക്ഷേത്രങ്ങളും വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലാണ്. ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു നയാ പൈസ പോലും സംസ്ഥാന സര്‍കാര്‍ എടുക്കുന്നില്ല. കഴിഞ്ഞ അഞ്ചാറുവര്‍ഷത്തിനിടയില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് പൊതു ഖജനാവില്‍ നിന്ന് സര്‍കാര്‍ ചിലവിട്ടത് ഉദ്ദേശം 512 കോടി രൂപയാണ്. ഈ ലിസ്റ്റ് ചൂണ്ടി കാണിച്ച് ഏതെങ്കിലും ക്രൈസ്തവ-മുസ്ലിം സംഘടനകള്‍ കള്ളപ്രചരണങ്ങള്‍ നടത്തിയതായി അറിവില്ലെന്നും അതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആരും ശ്രമിച്ചിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
 
  ഇതുസംബന്ധിച്ച് കോളമിസ്റ്റ് മുഹമ്മദലി കിനാലൂർ ഫേസ്‌ബുകിൽ കുറിച്ചത് ഇങ്ങനെ: 
 
   Keywords:  K T Jaleel, Govt. of Kerala, Malayalam News, Politics, Politics, Political News, Kerala Government, LDF Government, Kerala government not given a rupee to madrasas till now: K T Jaleel. 
 
 < !- START disable copy paste --> 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.