മദ്യ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീയുമായി കൈകോര്‍ക്കുന്നു: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം
Jun 14, 2016, 12:35 IST
ADVERTISEMENT
തിരുവനന്തപുരം : (www.kvartha.com 14.06.2016) സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മദ്യ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീയുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി 65,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകും. സംസ്ഥാനത്ത് 39,87,023 കുടുംബശ്രീ അംഗങ്ങളാണുള്ളത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പദ്ധതി പാതിവഴിയിലാവുകയായിരുന്നു. തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു കുടുംബശ്രീ യൂണിറ്റില്‍ മൂന്നുപേര്‍ക്കെങ്കിലും പരിശീലനം നല്‍കാനാണ് തീരുമാനം. യൂണിറ്റിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ആരോഗ്യ - മനഃശാസ്ത്രമേഖലയിലെ വിദഗ്ധര്‍ ക്ലാസെടുക്കും. തദ്ദേശസ്വയംഭരണവകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തോടൊപ്പം അനധികൃത മദ്യകച്ചവടം, കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം എന്നിവയും നിയന്ത്രിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
കുടുംബശ്രീക്ക് സംസ്ഥാനത്ത് 2,58,035 അയല്‍ക്കൂട്ടങ്ങളും (പ്രാഥമിക യൂണിറ്റുകള്‍) വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 19,677 എഡിഎസുകളും ബ്ലോക്ക് - മുനിസിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന 1072 സിഡിഎസ് യൂണിറ്റുകളുമാണുളളത്.

Also Read:
ആറുപേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും; ഖബറുകള്‍ തയ്യാറായി
Keywords: Kerala government join hands with Kudumbasree to curb liquor consumption, Training, Thiruvananthapuram, LDF, UDF, Election, Children, Health & Fitness, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.