Payment | പ്രതിദിനം പരമാവധി 50,000 രൂപ; ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി സംസ്ഥാന സര്‍കാര്‍

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിന്‍വലിക്കുന്നതിന് സര്‍കാര്‍ നിയന്ത്രണം ഏര്‍പെടുത്തി. പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.

സര്‍കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാകും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പള വിതരണം ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇടിഎസ്ബി അകൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും. മൂന്ന് ദിവസത്തിനുള്ളില്‍ പണം ബാങ്കുകളിലെത്തും. എന്നാല്‍ ഒറ്റയടിക്ക് പണം പിന്‍വലിക്കാന്‍ കഴിയില്ല. ഒരു ദിവസം 50,000 രൂപ എന്ന പരിധി വച്ചുകൊണ്ട് പണം പിന്‍വലിക്കാന്‍ കഴിയും. വിഷയത്തില്‍ ആശങ്കയ്ക്ക് ആവശ്യമില്ലെന്നും ധനമന്ത്രി അറിയിച്ചു.

Payment | പ്രതിദിനം പരമാവധി 50,000 രൂപ; ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി സംസ്ഥാന സര്‍കാര്‍

ചരിത്രത്തിലാദ്യമായി സര്‍കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന പ്രചാരണം തെറ്റാണെന്നും ഇതിന് മുന്‍പും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തിന് 13,000 കോടി നല്‍കാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നുണ്ട്. എന്നാല്‍ കേരളം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അതിന്റെ പേരില്‍ സംസ്ഥാനത്തിന് നല്‍കേണ്ട പണം തടയുക എന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ജീവനക്കാര്‍ രാജ്ഭവന് മുന്നിലാണ് നിരാഹാര സമരം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:
News, Kerala, Kerala-News, Malayalam-News,  Finance Minister, KN Balagopal, Kerala News, Government, Imposed, Restrictions, Withdrawal, Salary, Payment, Bank, Government Employees, Kerala Government imposed restrictions on withdrawal of salary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia