Minister | സംസ്ഥാനത്തെ പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു (Minister OR Kelu) അറിയിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന അഞ്ചാം വാര്‍ഡിലെ ആനോത്ത് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം (Inauguraton) നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ പദ്ധതിയിലൂടെ വൈദ്യുതീകരണം, റോഡ് നിര്‍മ്മാണം, ടാങ്ക്-സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഫണ്ട് വിനിയോഗിക്കും. ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഉന്നതികളില്‍ ഒരു കോടി രൂപ വരെ ചെലവഴിച്ച് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വകുപ്പിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രൊമോട്ടര്‍മാര്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ 717 ഓളം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിനും ജോലിക്കും പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനോത്ത് മൂവട്ടി അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ അഡ്വ. ടി സിദ്ധിഖ് എംഎല്‍എ അധ്യക്ഷനായിരുന്നു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാല കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഷാഹിന ഷംസുദീന്‍, ജില്ലാപഞ്ചായത്ത് അംഗം എന്‍സി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം നിഖില്‍ വാസു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജി ശ്രീകുമാര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എപി നിര്‍മ്മല്‍, ഉദ്യോഗസ്ഥര്‍, പ്രെമോട്ടര്‍മാര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.