SWISS-TOWER 24/07/2023

Protest | ഡോ.​ വ​ന്ദ​ന​യു​ടെ മ​ര​ണം: കെജിഎംഒഎ പ്രതിഷേധ സമരം തുടരുന്നു; ആശുപത്രികളിൽ അടിയന്തര സേവനം മാത്രം

 


തിരുവനന്തപുരം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയിൽ യുവ ഡോക്ടർ വ​ന്ദ​ന​ ഡ്യൂടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ നടത്തി വരുന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരുന്നു. സമരം ദീർഘിപ്പിക്കാൻ സംസ്ഥാന സമിതിയാണ് തീരുമാനിച്ചത്. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള ഡ്യൂടികളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിഐപി ഡ്യൂടി ബഹിഷ്കരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ സുരേഷ് ടിഎൻ, ജെനറൽ സെക്രടറി ഡോ. സുനിൽ പികെ എന്നിവർ അറിയിച്ചു.

Protest | ഡോ.​ വ​ന്ദ​ന​യു​ടെ മ​ര​ണം: കെജിഎംഒഎ പ്രതിഷേധ സമരം തുടരുന്നു; ആശുപത്രികളിൽ അടിയന്തര സേവനം മാത്രം

കെജിഎംഒഎ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്: ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക, സിസിടിവി ഉൾപെടെയുളള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക, അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക.

കൂടാതെ അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർകാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക, പൊലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡികൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂടിക്ക് നിയമിക്കുകയും ചെയ്യുക, കൃത്യവിലോപം നടത്തിയ പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക, അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ രണ്ട് സിഎംഒ മാരെ ഉൾപെടുത്താൻ സാധിക്കും വിധം കൂടുതൽ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക.

Keywords: News, Kerala, Protest, Government Doctors, Hospital, Thiruvananthapuram,   Kerala government doctors to continue protest.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia