ജീവനക്കാര്‍ക്ക് ശമ്പള വിതരണം തുടങ്ങി, പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ നടപടിയിലേയ്ക്ക് സര്‍ക്കാര്‍

 


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കരുതല്‍ നടപടികളിലേയ്ക്ക് കടന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. പി.എഫ്, പി.എഫ് വഴിയുള്ള അക്കൗണ്ട് വായ്പ എന്നിവയ്ക്കും നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍  ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകള്‍, എന്‍ഡോ സള്‍ഫാന്‍ പാക്കേജ്, തിരഞ്ഞെടുപ്പ് ചിലവുകള്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, തൊഴിലില്ലായ്മ വേതനം തുടങ്ങിയ 16 ഇനം കാര്യങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാനം ധനകാര്യവകുപ്പ് തീരുമാനിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ബാങ്കുളില്‍ നിക്ഷേപിച്ചിട്ടുള്ള 1500 കോടിയോളം രൂപ തിരിച്ചെടുക്കാന്‍ ധനകാര്യവകുപ്പ് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് നിക്ഷേപത്തില്‍ 250 കോടിയോളം ട്രഷറിയില്‍ തിരികെ എത്തിയിട്ടുണ്ട്.  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് നിക്ഷേപിച്ച 137 കോടി രൂപകോടി  ഉടന്‍ എത്തും.
ജീവനക്കാര്‍ക്ക് ശമ്പള വിതരണം തുടങ്ങി, പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ നടപടിയിലേയ്ക്ക് സര്‍ക്കാര്‍
എല്‍.ഐ.സി നിന്നും വലിയ തുക വായ്പയായും ഖജനാവിലേയ്ക്ക് എത്തിയിട്ടുണ്ട്. തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ എല്ലാ ജീവനക്കാര്‍ക്കും ബുധനാഴ്ച ശമ്പളവും പെന്‍ഷനും ധനകാര്യവകുപ്പ്  വിതരണം ചെയ്യും. ബീമാപ്പള്ളി ഉറൂസ് ആയതിനാല്‍ തിരുവന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയായിരിക്കും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Government, Financial Crisis, Salary, Leave surnder, Financial Department order, Minister K.M. Mani, Tressery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia