

-
നിലവിൽ നടക്കുന്ന പ്രദർശനങ്ങൾ തുടരും.
-
കലാപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
-
കൺവീനർ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
-
രാജ്യത്തിനായി ഒറ്റക്കെട്ടായി നിൽക്കണം.
കണ്ണൂർ: (KVARTHA) അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ സർക്കാർ വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് നടന്ന എൽ.ഡി.എഫ് കണ്ണൂർ ജില്ലാ റാലിയിലെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിനെതിരെ അയൽരാജ്യം നടത്തുന്ന ഒളിയുദ്ധം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നാലാം വാർഷികാഘോഷം നടത്തുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. ഇത് പരിഗണിച്ചാണ് ശേഷിക്കുന്ന ആറ് ജില്ലകളിലെ വാർഷികാഘോഷ പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഈ പരിപാടികൾ മറ്റൊരു അവസരത്തിൽ നടത്തും. എന്നാൽ, നിലവിൽ നടക്കുന്ന സ്ഥലങ്ങളിൽ പ്രദർശന മേളകൾ തുടരുമെന്നും കലാപരിപാടികൾ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
എൽ.ഡി.എഫ് വാർഷികാഘോഷം മാറ്റിവെക്കുന്ന കാര്യം കൺവീനർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിനായി ഇന്ത്യക്കാർ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് രാജ്യത്തിൻ്റെ പോരാട്ടത്തിനൊപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.വി. ഗോവിന്ദൻ എം.എൽ.എ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ ടീച്ചർ, കെ.പി. മോഹനൻ എം.എൽ.എ, സി.പി. മുരളി, സി.എൻ. ചന്ദ്രൻ, എൻ. ചന്ദ്രൻ എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ!
Article Summary: Kerala CM Pinarayi Vijayan postponed government anniversary events in six districts due to the ongoing border conflict with Pakistan. Exhibitions will continue without cultural programs.
#KeralaNews, #BorderConflict, #PinarayiVijayan, #GovernmentAnniversary, #Postponed, #IndiaPakistan