Money Allotted | രാജ്ഭവനിലെ ഡെന്റല്‍ ക്ലിനികിന് 10 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

 


തിരുവനന്തപുരം: (www.kvartha.com) രാജ്ഭവനിലെ ഡെന്റല്‍ ക്ലിനികിന് 10 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. തുക ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ അഭ്യര്‍ഥന ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഫയല്‍ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവിറങ്ങും.

Money Allotted | രാജ്ഭവനിലെ ഡെന്റല്‍ ക്ലിനികിന് 10 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

രാജ്ഭവനിലെ നിലവിലുള്ള ക്ലിനികിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപല്‍ സെക്രടറിയാണ് പൊതുഭരണ സെക്രടറിക്ക് ജൂലൈയില്‍ കത്തു നല്‍കിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.

രാജ്ഭവനില്‍ ഇ ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ് വര്‍കിങ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ നേരത്തെ സര്‍കാര്‍ അനുവദിച്ചിരുന്നു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപല്‍ സെക്രട്ടറി സെപ്റ്റംബറിലാണ് കത്തു നല്‍കിയത്.

Keywords: Kerala Government allotted RS 10 Lakh for Dental clinic in Raj Bhavan, Thiruvananthapuram, News, Politics, Governor, Finance, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia