സര്‍ക്കാരിന്റെ വീഴ്ച പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടി വയ്ക്കണ്ട; സ്വര്‍ണക്കടത്ത് കേസില്‍ ഡി ജി പിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Jul 11, 2020, 19:22 IST
ADVERTISEMENT
പൂര്‍ണരൂപം
തിരുവനന്തപുരം: (www.kvartha.com 11.07.2020) സ്വര്‍ണക്കടത്ത് കേസില്‍ സി ആര് പി സി 154 അനുസരിച്ച് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ ബഹ്റയ്ക്കും വലിയതുറ പൊലീസിനും കത്ത് നല്കി.
സി ആര് പി സി 154 അനുസരിച്ച് സംസ്ഥാനത്ത് ഒരു കുറ്റകൃത്യം നടന്നതായി വിവരം കിട്ടിയാല്‍ തന്നെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇവിടെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണക്കടത്തുകാരെ സഹായിക്കല്‍ എന്നിവ ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്. അതിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ വലിയതുറ എസ് എച്ച് ഒയ്ക്ക് ബാധ്യതയുണ്ട്.
പക്ഷേ ഇതിന്റെ ഗൗരവസ്വഭാവം നശിപ്പിക്കുന്നതിനായി ആദ്യം മുതല്‍ തന്നെ ഞങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും, സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രമാണ് എല്ലാം ചെയ്യേണ്ടതെന്നുമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് കസ്റ്റംസ് ആണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുന്നു. കേസുണ്ടായി ഒരാഴ്ചയായിട്ടും എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ഡി ജി പി ക്കും വലിയതുറ എസ് എച്ച് ഒ യ്ക്കും കത്ത് നല്‍കിയത്.
എഫ് ഐ ആര്. രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന പൊലീസിന് പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. സ്വപ്നയെ അറസ്റ്റു ചെയ്യാനും അന്വേഷിക്കാനുമാവും. ശിവശങ്കറിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയും. സി ആര് പി സി യും ഐ പി സിയുമാണ് പൊലീസിനെ നയിക്കുന്നത്. അതനുസരിച്ച് എന്തുകൊണ്ട് നടപടി എടുത്തില്ല?
സ്വപ്നയെ സഹായിക്കാന്‍ വേണ്ടിയാണ് കേസെടുക്കാതിരിക്കുന്നതെന്നത് ഒരു കാര്യം. രണ്ട്, ശിവശങ്കരനെ സംരക്ഷിക്കാന്‍. മൂന്ന്, ആള്‍മാറാട്ടം ഉള്‍പ്പെടെ നടത്തിയ പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍. സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇതിനാണ്. ഇത് ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

സ്വപ്ന ഹൈക്കോടതിയില്‍ കൊടുത്ത മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത് എന്റെ പേരില്‍ ക്രിമിനല്‍ കേസില്ല എന്നാണ്. അതിന് വഴി ഒരുക്കിയത് ഈ സര്‍ക്കാരാണ്. എയര്‍ ഇന്ത്യസ്റ്റാഫുമായി ബന്ധപ്പെട്ട് ഈ വനിതയ്ക്ക് എതിരായ കേസ് സമയബന്ധിതമായി അന്വേഷിച്ച് പൂര്‍ത്തിയാക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടും അത് ചെയ്യാതിരുന്നത് ഈ സര്‍ക്കാരാണ്. അങ്ങനെ തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കാന് ആ സ്ത്രീക്ക് അവസരം നല്‍കിയത് ഈ സര്‍ക്കാരല്ലേ?
ഇവിടെ പ്രതികളെ സംരക്ഷിക്കാനും രക്ഷിക്കാനും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാനുമുള്ള ബോധപൂര്‍വമായ നീക്കമാണ് കേരള പൊലീസും മുഖ്യമന്ത്രിയും നടത്തുന്നത്. അതിനാല്‍ എന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ പൊലീസ് സ്വീകരിക്കണം. ഇല്ലെങ്കില്‍ നിയമപരമായ നടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോകും.
പശ്ചിമ ബംഗാളില്‍ സി പി എം നടത്തുന്ന ശൈലിയില്‍ അല്ല ഇവിടെ യു ഡി എഫ് സമരം
----------
വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേരെ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തി. കോവിഡിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചില്ലേ? ഞങ്ങള്‍ എവിടെയെങ്കിലും മാറി നിന്നോ? ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ ഞങ്ങള്‍ അപ്പടി പാലിച്ചില്ലേ? അല്ലെന്ന് പറയാന്‍ കഴിയുമോ?
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരായി സാമൂഹ്യഅകലം പാലിക്കാതെ വന്‍തോതില്‍ റാലികളും പ്രക്ഷോഭവും നടത്തുന്ന സി പി എമ്മിന്റെ പാത അല്ല ഞങ്ങള്‍ കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
ഞങ്ങള്‍ നടത്തിയ സമരങ്ങളെല്ലാം ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെയാണ്. എവിടെയെങ്കിലും അതില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ നടത്തിയ അഴിമതികള്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്പ്രിംഗ്ളര്‍, പമ്പ മണല്‍ കടത്ത്, ബെവ്ക്യൂ ആപ്പ്, കെ പി എം ജി, പി ഡബ്ളിയു സി, തുടങ്ങിയ അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. അതിന്മേല് ആരോഗ്യപ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമരം നടത്തിയത്.
കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുന്ന ഒരു സംഭവം, മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദചുഴിയിലായ ഒരു സംഭവം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഈ കേസിലെ വിവാദ വനിതയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു കേസ്, കള്ളക്കടത്തുകാരെ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിക്കുന്ന ഒരു കേസ് പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം കയ്യും കെട്ടി മാറി നില്‍ക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നത്.
ഇടതുപക്ഷമായിരുന്നു ഇപ്പോള്‍ പ്രതിപക്ഷത്തെങ്കില്‍ എന്തുചെയ്യുമായിരുന്നു? ബംഗാളില്‍ സിപിഎം സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ നേതൃത്വത്തില്‍ ജനക്കൂട്ടത്തെ വന്‍ തോതില്‍ സംഘടിപ്പിച്ച് നടക്കുന്ന പ്രക്ഷോഭം പോലുള്ളതിന് ഞങ്ങള്‍ നേതൃത്വം നല്‍കിയില്ല.
സര്‍ക്കാരിന്റെ വീഴ്ച പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടി വയ്ക്കണ്ട
----------
ഇവിടെ സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. ഒന്ന്, കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. പ്രതിരോധം പാളിയതിനാലാണ് കോവിഡ് വന്‍തോതില്‍ പടര്‍ന്നു പിടിക്കുന്നതെന്ന വാര്‍ത്തകള്‍ വരുന്നു.
ആദ്യം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണെന്ന് പറഞ്ഞു. അതുകഴിഞ്ഞ് ഹോം ക്വാറന്റൈനാണെന്നും, റൂം ക്വാറന്റൈനാണെന്നും പറഞ്ഞു. ഇപ്പോള്‍ ഒരു ക്വാറന്റൈനുമില്ല. അസുഖം ബാധിച്ചവര്‍ പോലും ചികിത്സ കിട്ടാതെ തെക്ക് വടക്ക് നടക്കുന്നു. ആരോഗ്യഅധികൃതരുടെയും പൊലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ച രോഗം പടരുന്നതിന് കാരണമായി എന്നത് വസ്തുതയാണ്.
ഈ വസ്തുത മറച്ച് വയ്ക്കാന്‍ യു ഡി എഫിന്റെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമം വിജയിക്കില്ല. ഞങ്ങള്‍ ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചാണ് സമരം നടത്തുന്നത്. പൊലീസ് അകാരണമായാണ് കഴിഞ്ഞദിവസം ലാത്തിച്ചാര്‍ജ് നടത്തിയത്. മുസ്ലീംയൂത്ത് ലീഗിന്റെ പ്രവര്‍ത്തകരെ കോഴിക്കോട് ഭീകരമായി മര്‍ദിച്ചു. എന്തിനായിരുന്നു അത്? മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെ നേരിടേണ്ട രീതിയിലാണോ പൊലീസ് നേരിട്ടത്?
ഈ നാട്ടില്‍ ഉയര്‍ന്നുവരുന്ന ബഹുജനരോക്ഷം കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കരുത്. ഞങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതുകൊണ്ട് സമരം അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതരുത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തീവെട്ടി കൊള്ളയാണ് നടക്കുന്നത്. അതിനെതിരെ പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് മൗലികമായ അവകാശമുണ്ട്.
ഒരിക്കലും ഞങ്ങള്‍ കുഴപ്പമുണ്ടാക്കില്ല. ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചു തന്നെയായിരിക്കും ചൊവ്വാഴ്ചത്തെ കെ.പി.സി.സി.യുടെ പരിപാടി നടക്കുക. മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത,് നേതാക്കള്‍ കേട്ടില്ലെങ്കിലും അണികളെങ്കിലും കേള്‍ക്കണമെന്നാണ്. വളരെ മോശമായിപോയി ആ പരാമര്‍ശം. മുഖ്യമന്ത്രി എത്രമോശമായിട്ടാണ് യു.ഡി.എഫിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത്? ഞങ്ങളുടെ പ്രവര്‍ത്തകര്‍ പക്വത ഉള്ളവരാണ്. ആരോഗ്യപ്രോട്ടോക്കോള്‍ പരിപാലിച്ചു മാത്രമേ മുന്നോട്ടു പോകൂ.
കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ രോക്ഷം തടഞ്ഞുനിര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട. താങ്കളുടെ ചെമ്പ് പുറത്തുവന്നിരിക്കുന്നു. അങ്ങ് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നിരിക്കുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങെല്ലാം ശരിയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രതിപക്ഷമാണ് ശരിയെന്ന് ഓരോ ദിവസവും കഴിയുമ്പോഴും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നു. അതിന്റെ രോക്ഷമാണ് മുഖ്യമന്ത്രിക്ക്.
പൂന്തുറയിലെ യഥാര്‍ത്ഥ പ്രശ്നം
----------
മുഖ്യമന്ത്രി പൂന്തുറയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂന്തുറയിലെ ജനങ്ങള്‍ക്ക് വെള്ളം കിട്ടുന്നില്ല, ഭക്ഷണം കിട്ടുന്നില്ല, കടകള്‍ തുറക്കുന്നില്ല, ക്വാറന്റൈനില്‍ പോയവര്‍ ബുദ്ധിമുട്ടുന്നു എന്നെല്ലാം കഴിഞ്ഞ ദിവസം ഞാന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞിരുന്നതാണ്.
ശനിയാഴ്ച രാവിലെ പൂന്തുറ പ്രശ്നത്തില്‍ ഞാന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. തിരുവനന്തപുരത്ത് ജനങ്ങള്‍ കഷ്ടപ്പെടുന്നു എന്ന് ഞാന്‍ പറഞ്ഞു. ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ കിട്ടുന്നില്ല. ഒന്നുകില്‍ പൊലീസ് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കണം. അല്ലെങ്കില്‍ ചില ഇളവുകള്‍ നല്‍കണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ജനങ്ങള്‍ പട്ടിണിയാവും. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കാനുള്ള ചില നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി എനിക്ക് ഉറപ്പു തന്നിട്ടുണ്ട്.
പൂന്തുറയില്‍ എന്താണ് സംഭവിച്ചത്? കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് നമ്മള് ബിഗ് സല്യൂട്ട് നല്കിയവരല്ലേ മത്സ്യത്തൊഴിലാളികള്‍. അവിടെ കഴിഞ്ഞദിവസം വികാരി അച്ചന് പറഞ്ഞത് ജനങ്ങളുടെ വികാരമാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, സി.പി.എം. നേതാക്കളും അവിടെ പ്രതിഷേധത്തിന് വന്നിരുന്നു. ആരോഗ്യമന്ത്രി അതൊന്നും കാണുന്നില്ല. അവര്‍ യു.ഡി.എഫിന്റെ തലയില്‍ കയറുകയാണ്. അവിടെ നന്നായി പ്രവര്‍ത്തിക്കുന്ന വി.എസ്. ശിവകുമാര്‍ എം.എല്‍.എയെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്.
ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. പക്ഷേ, ജില്ലാ ഭരണകൂടവും സര്‍ക്കാരും അവര്‍ തെരുവിലിറങ്ങാത്ത സാഹചര്യമുണ്ടാക്കണമായിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് അത്യാവശ്യസാധനങ്ങള്‍ കിട്ടണമെന്ന കാര്യം ഗവണ്മെന്റ് മുന്‍കൂട്ടി കാണണമായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് പാലു പോലും വാങ്ങാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല. അവര്‍ പട്ടിണിയിലാണ്.
സര്‍ക്കാരിന് സംഭവിച്ച വീഴ്ച യു.ഡി.എഫിന്റെ തലയില്‍ വയ്ക്കുകയും പൂന്തുറക്കാരെ അപമാനിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. അത് ലജ്ജാകരമാണ്.

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരുമായി യു.ഡി.എഫ്. സഹകരിക്കും. പക്ഷേ, അതിന്റെ പേരില്‍ നിങ്ങളുടെ അഴിമതിയെപ്പറ്റി മിണ്ടരുതെന്ന് പറഞ്ഞാല്‍ അത് വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഞങ്ങള്‍ പറയും. അത് നടക്കില്ല. ജനവികാരം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള നടപടികളുമായി യു.ഡി.എഫ്. മുന്നോട്ട് പോകും. തിങ്കളാഴ്ച അതിനുള്ള രൂപരേഖ യു.ഡി.എഫ്. ആവിഷ്കരിക്കും.
ഒരു തരത്തിലും രോഗ്യവ്യാപനമുണ്ടാക്കാനുള്ള നടപടികള്‍ക്ക് യു.ഡി.എഫ്. കൂട്ടുനില്‍ക്കില്ല എന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിനാലാണ് കോവിഡ് പ്രതിരോധം പാളിയത്. അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിന്റെ തലയില്‍ വയ്ക്കേണ്ട. മുഖ്യമന്ത്രിയുടെ അറിവോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ അഴിമതികള്‍ ഓരോന്നായി പുറത്തു വരികയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പോലും കരാറുകാരെ നിയമിക്കുന്നു. ഈ അഴിമതിക്കെതിരെ ഞങ്ങള്‍ മുന്നോട്ടുപോകും.
എന്‍ ഐ എ അന്വേഷണം
---------------
ഞങ്ങള്‍ എന്‍.ഐ.എ. അന്വേഷണത്തെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സി.ബി.ഐ. അന്വേഷണവും ആവശ്യപ്പെടുന്നത് എന്‍.ഐ.എയ്ക്ക് ഷെഡ്യൂള്‍ഡ് കുറ്റ കൃത്യങ്ങളല്ലാതെ മറ്റൊന്നും അന്വേഷിക്കാന്‍ കഴിയാത്തതിനാലാണ്. അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐ വേണം. മുഖ്യമന്ത്രിക്ക് സി.ബി.ഐ എന്ന് കേട്ടാല്‍ മുട്ടിടിക്കും. അതിന്റെ കാരണം എല്ലാവര്ക്കും അറിയാം. അതിനൊപ്പം റോയും അന്വേഷിക്കണം.
എന്‍.ഐ.എ അന്വേഷിച്ചാല്‍ ഞങ്ങള്‍ക്ക് നെഞ്ചിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍.ഐ.എ. അന്വേഷിക്കുമ്പോള്‍ നെഞ്ചിടിക്കുന്നവര് മുഖ്യമന്ത്രിയുടെ കൂടെത്തന്നെയുണ്ട്. അതിനാല്‍ അത് ഇങ്ങോട്ട് പറയണ്ട. ഈ അഴിമതിക്കെതിരെ ശക്തമായിതന്നെ പ്രതിപക്ഷം മുന്നോട്ടു നീങ്ങുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി.എസ്.ശിവകുമാര്‍
--------
പൂന്തുറയില്‍ കഴിഞ്ഞദിവസം ജനങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് സര്‍ക്കാര്‍ വേണ്ട രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതു കൊണ്ടാണെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുകയും ജനങ്ങള്‍ക്ക് ശക്തമായ അവബോധം നല്‍കുന്നതിന് പൊലീസിനോടും മതമേലധ്യക്ഷന്മാരോടും ആരാധനാലയ ഭാരവാഹികളോടും നിരന്തരം താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. എന്നിട്ടും ഇത്തരത്തില്‍ തനിക്കെതിരെ ഉന്നയിക്കുന്ന ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും തീരദേശവാസികളെയും മത്സ്യതൊഴിലാളികളെയും അവഹേളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.
സ്വാഭാവികമായ പ്രതിഷേധമാണ് അവിടെ ഉണ്ടായത്. മുന്നൊരുക്കമില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പൊലീസിനെ വിളിച്ചാല്‍ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുമെന്ന് പറഞ്ഞു. ആരോഗ്യ വകുപ്പിനെ വിളിച്ചാല്‍ സൗകര്യങ്ങളെത്തിക്കുമെന്ന് പറഞ്ഞു. ഒരു പൊലീസ് ഓഫീസറും ഫോണെടുത്തില്ല. അഞ്ചു ദിവസമായി ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ കിടക്കുന്ന അവിടെ ജനങ്ങള്‍ മുഴുപട്ടിണിയിലാണ്.
സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ അനുവദിച്ച സമയത്ത് ചെന്ന ജനങ്ങളെ പൊലീസ് വിരട്ടി ഓടിച്ചു. എല്ലാ ഗതിയും മുട്ടിയ ജനങ്ങള്‍ പള്ളിവികാരിയോട് പരാതി പറയാനെത്തി. അങ്ങനെയാണ് സംഭവങ്ങളുണ്ടായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ അവിടെ പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ നേതാക്കളും ഉണ്ടയിരുന്നു. കഴിഞ്ഞ തവണ കോണ്ഗ്രിസനെതിരെ മത്സരിച്ച ഇടതു സ്ഥാനാര്‍ത്ഥിയുമുണ്ടായിരുന്നു. പക്ഷേ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് ഇളക്കി വിട്ടു എന്നാണ്. അത് ശുദ്ധ അസംബന്ധമാണ്. പള്ളിവികാരിയച്ചന് എല്ലാത്തിനും സാക്ഷിയാണ്.
ട്രിപ്പിള്‍ ലോക് ഡൗണ്‍ കാലത്ത് പൂന്തുറ മേഖലയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി ഭക്ഷണ കിറ്റ് വിതരണം ചെയ്യണം. കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം. പൂന്തുറയില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ നരകയാതന അനുഭവിക്കുകയാണ്. വെള്ളം പോലും കിട്ടുന്നില്ല. പ്രാഥമിക സൗകര്യങ്ങളുമില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ അതിനെതിരെ ജനപ്രതിനിധികള്‍ പ്രതികരിക്കുന്നത് കടമയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു.

Keywords: Kerala gold smuggling case: Chennithala slams Pinarayi govt, says it's trying to save accused, Ramesh Chennithala, Letter, Police, Trending, Lockdown, Criticism, Pinarayi vijayan, Chief Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.