സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

 


തിരുവനന്തപുരം: (www.kvartha.com 21.11.2019) ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. പുത്തന്‍കുന്ന് ചിറ്റൂര്‍ നൊട്ടന്‍വീട്ടില്‍ അഭിഭാഷകരായ അബ്ദുല്‍ അസീസിന്റെയും ഷജ്‌നയുടെയും മകളാണ് ഷെഹല. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെയാണ് വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്‌പെന്‍ഡ് ചെയ്തത്.

സ്‌കൂളിലെ അധ്യാപകര്‍ക്കു കാര്‍ ഉണ്ടായിട്ടുപോലും ഷെഹലയെ വിവരം അറിഞ്ഞ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പരാതിപ്പെട്ടിരുന്നു.

സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്. സംഭവത്തില്‍ കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ പ്രതികരിച്ചത്.

സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

ക്ലാസില്‍ ഇടയ്ക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ലെന്നും ആരോപിച്ച കുട്ടികള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളുണ്ടെന്നും പറയുന്നു. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ല. അതേ സമയം അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

അതേസമയം, വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പൊതുവിഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അദീല അബ്ദുല്ലയും അറിയിച്ചു.

സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെ ക്ലാസ് മുറിയില്‍ ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala Girl,10, Dies Of Snakebite In Class, School Allegedly Ignored Injury, Thiruvananthapuram, News, Trending, Snake, Dead, Hospital, Treatment, Suspension, Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia