KGOA | കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കലോത്സവം ഒക്ടോബര്‍ ഒന്നിന് കണ്ണൂരില്‍ തുടങ്ങും
Sep 29, 2023, 22:55 IST
കണ്ണൂര്‍: (KVARTHA) കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ (KGOA) ആറാമത് സംസ്ഥാന കലോത്സവം ഒക്ടോബര്‍ ഒന്ന്, രണ്ടു തീയതികളിലായി കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജില്‍ തയാറാക്കിയ ആറുവേദികളിലായി നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എംവി ജയരാജന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിന് രാവിലെ ഒന്‍പതുമണിക്ക് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലാമേളകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലേറെ കലാകാരന്‍മാര്‍ മേളയില്‍ 33 കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കും. മത്സരത്തില്‍ വിജയികളായവര്‍ക്ക് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ നല്‍കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലയ്ക്ക് ഓവറോള്‍ കിരീടം സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ എംഎ നാസര്‍, സംഘാടകസമിതി ജെനറല്‍ കണ്‍വീനര്‍ ഡോ ഇവി സുധീര്‍, കണ്‍വീനര്‍ ടിഒ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ എംഎ നാസര്‍, സംഘാടകസമിതി ജെനറല്‍ കണ്‍വീനര്‍ ഡോ ഇവി സുധീര്‍, കണ്‍വീനര്‍ ടിഒ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala Gazetted Officers Association, State Art Festival, Inauguration, Kerala News, Malayalam News, Kannur News, Press Meet, Kerala Gazetted Officers Association State Art Festival will begin on October 1 in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.