Fuel cess | ഒരു രൂപ പോലും കുറക്കില്ല: ഇന്ധന സെസില്‍ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

 


തിരുവനന്തപുരം: (www.kvartha.com) ഇന്ധന സെസില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രത്യേക ഫന്‍ഡ് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നതെന്നും ബജറ്റിലെ ഒരു നികുതി നിര്‍ദേശവും പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഒരു നികുതി നിര്‍ദേശവും പിന്‍വലിക്കില്ലെന്ന ഭരണപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബുധനാഴ്ചയും നിയമസഭ ബഹിഷ്‌കരിച്ചു.

Fuel cess | ഒരു രൂപ പോലും കുറക്കില്ല: ഇന്ധന സെസില്‍ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ല. അധികവിഭവസമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് ഇന്ധനസെസ് കുറപ്പിച്ചെന്ന് വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു രൂപ സെസ് കുറക്കുമെന്ന മാധ്യമവാര്‍ത്തകളാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്താനായിരുന്നു ബജറ്റിലെ നിര്‍ദേശം.

ഇതിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ വലിയ രീതിയിലുളള പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് സെസില്‍ ഇളവുണ്ടാകുമെന്ന റിപോര്‍ടുകള്‍ പുറത്ത് വന്നിരുന്നു. സിപിഎം സര്‍കാരിനോട് നികുതി കുറക്കാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Keywords: Kerala finance minister KN Balagopal on fuel cess, Thiruvananthapuram, News, Politics, Minister, Budget, Kerala-Budget, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia