കോവിഡ് പ്രതിരോധത്തിൽ കേരളം വെല്ലുവിളി നേരിടുന്നു, വാക്സിൻ തികയുന്നില്ല; മുഖ്യമന്ത്രി
Jul 27, 2021, 14:52 IST
തിരുവനന്തപുരം: (www.kvartha.com 27.07.2021) കോവിഡ് പ്രതിരോധത്തിൽ കേരളം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പൗരന്മാരുടെ ബാഹുല്യവും ജിവിത ശൈലി രോഗങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആകെ 67 ശതമാനം പേർക്ക് കോവിഡ് വന്നുവെന്നും കേരളത്തിൽ അത് 42 ശതമാനം മാത്രമാണെന്നും ഐസിഎംആർ സിറോ സർവേ കണക്ക് അടിസ്ഥാനമാക്കി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാക്സിനേഷനിൽ കേരളം വീഴ്ച വരുത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷെ കേരളത്തിന് വാക്സീൻ തികയുന്നില്ലെന്നും പറഞ്ഞു. കേന്ദ്രത്തോട് കൂടുതൽ വാക്സീൻ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Keywords: News, Thiruvananthapuram, Kerala, State, Pinarayi Vijayan, Chief Minister, COVID-19, Vaccine, Assembly, Kerala faces challenge in COVID defence, vaccine is not enough; Chief Minister's explanation in the Assembly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.