ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ ഓണ്‍ലൈനായി വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ പൂട്ട്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നോർത്ത് പറവൂർ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കൽസ് എന്ന സ്ഥാപനമാണ് നിയമനടപടി നേരിട്ടത്.
● MANforce 50, MANforce 100, VIGORE 100 എന്നീ ഉത്തേജക മരുന്നുകളാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപന നടത്തിയത്.
● കേരളത്തിൽ ഇതാദ്യമായാണ് ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് 1940 പ്രകാരം ഓണ്‍ലൈൻ വിൽപനയ്ക്ക് നടപടി വരുന്നത്.
● ഡ്രഗ്‌സ് കൺട്രോൾ ഉദ്യോഗസ്ഥൻ ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ടാണ് സ്ഥാപനത്തെ വിദഗ്ധമായി പിടികൂടിയത്.
● പിടികൂടുന്ന സമയത്ത് മരുന്നുകൾക്ക് പർച്ചേസ് ബിൽ ഉണ്ടായിരുന്നില്ല.
● ഷെഡ്യൂൾ എച്ചിൽ പെടുന്ന ഈ മരുന്നുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
കൊച്ചി: (KVARTHA) അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ചരിത്രത്തിലാദ്യമായി നടപടി സ്വീകരിച്ചു. നോർത്ത് പറവൂർ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കൽസ് എന്ന സ്ഥാപനത്തിനെതിരേയാണ് നിയമനടപടി സ്വീകരിച്ചത്. പരിശോധനയിൽ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപന നടത്തിയ MANforce 50, MANforce 100, VIGORE 100 എന്നീ മരുന്നുകൾ പർച്ചേസ് ബിൽ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വിൽപന നടത്തുകയും ചെയ്തതായി കണ്ടെത്തി.
കേരളത്തിൽ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും തുടർ നടപടികൾക്കായി നോർത്ത് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഓണ്‍ലൈനായി വലയെറിഞ്ഞ് പിടികൂടി
കേരളത്തിൽ നിന്ന് ഇത്തരത്തിൽ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി മുൻപ് വിവരം ഉണ്ടായിരുന്നില്ല. എന്നാൽ, ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടർന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥൻ അവരുടെ വെബ്‌സൈറ്റിൽ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു തടസ്സവുമില്ലാതെ സ്ഥാപനം മരുന്ന് അയച്ചു കൊടുത്തു.
അതേസമയം, മരുന്ന് അയച്ചതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. ഫലമായി, വിൽപന നടത്തിയ സ്ഥാപനം കണ്ടെത്താൻ തുടക്കത്തിൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് നേരിട്ടു. പിന്നീട് വിദഗ്ധമായി ട്രെയ്‌സ് ചെയ്താണ് (തിരിച്ചറിഞ്ഞാണ്) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി സ്ഥാപനത്തെ പിടികൂടിയത്.
പൊതുജനാരോഗ്യത്തിന് ഹാനികരം
പിടികൂടിയ മരുന്നുകൾ ഉത്തേജക മരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതാണ്. ഡോക്ടറുടെ നിർദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്ന് വാങ്ങി ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനത്തിൻ്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂൾ എച്ചിൽ (ഡോക്ടറുടെ കുറിപ്പടി നിർബന്ധമായവ) പെടുന്ന ഇത്തരം മരുന്നുകൾ കുറിപ്പടി ഇല്ലാതെ വിൽപന നടത്തുന്നത് കുറ്റകരമാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായ മരുന്നുകൾ ഓണ്‍ലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും നേരത്തെ അഭ്യർത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോൾക്കും നിർദേശം നൽകിയിരുന്നു.
പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ
സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറുടെ ഏകോപനത്തിൽ എറണാകുളം അസി. ഡ്രഗ്‌സ് കൺട്രോളർ സന്തോഷ് കെ. മാത്യു, റീജിയണൽ ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർ ജോഷി ടി.ഐ., ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർ (ഇൻ്റലിജൻസ് ബ്രാഞ്ച്) നവീൻ കെ.ആർ, ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർമാരായ നിഷ വിൻസെന്റ്, ധന്യ വിഎസ്, അഞ്ജിത ഷാജി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഓണ്‍ലൈന്‍ മരുന്ന് വിൽപന തടയാൻ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എടുത്ത നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala Drugs Control takes first action against illegal online medicine sales of stimulant drugs.
#OnlineMedicine #KeralaDrugsControl #MedicalFraud #VeenaGeorge #Paravur #DrugsAct
