Hallmarking | കേരളം സമ്പൂർണ ഹോൾമാർകിംഗ് സംസ്ഥാനമായി പ്രഖ്യാപിച്ചു; കേരളം രാജ്യത്തെ വിശ്വസ്ത വിപണിയായി മാറിയതായി എ മുഹമ്മദ് ഇസ്മാഈൽ
Nov 8, 2023, 12:14 IST
കൊച്ചി: (KVARTHA) കേരളം സ്വർണാഭരണങ്ങളിൽ എച് യു ഐ ഡി പതിച്ചു നൽകുന്ന സമ്പൂർണ ഹോൾമാർകിംഗ് സംസ്ഥാനമായതോടെ രാജ്യത്തെ വിശ്വസ്ത വിപണിയായി മാറിയതായി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് (BIS) കേരള ഹെഡ് ആൻഡ് ഡയറക്ടർ എ മുഹമ്മദ് ഇസ്മാഈൽ പറഞ്ഞു. ബി ഐ എസ് നിഷ്കർഷിച്ചിട്ടുള്ള പരിശുദ്ധിയിൽ സ്വർണാഭരണങ്ങൾ ലഭിക്കുന്ന ഇൻഡ്യയിലെ ആദ്യത്തെ സമ്പൂർണ സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം പ്രഖ്യാപിച്ചു.
കേരളം സമ്പൂർണ ഹോൾമാർകിംഗ് സംസ്ഥാനമായി മാറിയതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന കമിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ മുഹമ്മദ് ഇസ്മാഈൽ. സംസ്ഥാന പ്രസിഡണ്ട് ഡോ. ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ സന്ദീപ് എസ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, ജില്ലാ പ്രസിഡന്റ് ബിന്ദു മാധവ്, ഹോൾമാർകിംഗ് ഫെഡറേഷൻ ഓഫ് ഇൻഡ്യ പ്രസിഡന്റ് ജെയിംസ് ജോസ്, വർകിംഗ് പ്രസിഡണ്ടുമാരായ റോയ് പാലത്ര, ഐമു ഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബി പ്രേമാനന്ദ്, സ്കറിയാച്ചൻ കണ്ണൂർ, രത്നാകരൻ രത്നകല, നവാസ് പുത്തൻവീട്, വിൽസൺ ഇട്ടിയവിര, വിനീത് നീലേശ്വരം സെക്രടറിമാരായ സകീർ ഹുസൈൻ, ഫൈസൽ അമീൻ, എൻ വി പ്രകാശ്, സി എച് ഇസ്മാഈൽ, കണ്ണൻ ശരവണ, പി കെ ഗണേഷ്, അരുൺ നായ്ക്, അസീസ് ഏർബാദ്, എം സി ദിനേശൻ, സാദിഖ് ഓയൂർ, ശിയാസ് തൂമ്പയിൽ എന്നിവർ സംസാരിച്ചു.
Keywords: News, Kerala, Kochi, Hallmarking, BIS, HUID, Gold News, Business News, Kerala declared as full hallmarking state.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.