മാണിയുടെ ചുവടുകള്‍ നിരീക്ഷിച്ച് ആശങ്കയോടെ കേരള കോണ്‍ഗ്രസ് തോമസ് വിഭാഗം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിനില്‍ക്കെ കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, യു.ഡി.എഫ്. ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലെത്തിയാല്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ മാണിയുടെ നീക്കങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയാണ് ഇടതുമുന്നണിയിലെ മറ്റൊരു കേരള കോണ്‍ഗ്രസായ പി.സി. തോമസ് വിഭാഗം.

ഫെബ്രുവരി 21ന് തോമസ് വിഭാഗത്തിന്റെ സംസ്ഥാനനേതൃയോഗം വാഹനാപകടത്തില്‍ പരുക്കേറ്റു വിശ്രമിക്കുന്ന പി.സി. തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് യു.ഡി.എഫിനോട് അതൃപ്തിയുണ്ടെന്നുതന്നെയാണ് തോമസ് വിഭാഗം കരുതുന്നത്.
മാണിയുടെ ചുവടുകള്‍ നിരീക്ഷിച്ച് ആശങ്കയോടെ കേരള കോണ്‍ഗ്രസ് തോമസ് വിഭാഗം

മാണി ഇടതുമുന്നണിയില്‍ എത്തിയാല്‍ നിലവില്‍ രണ്ട് കേരള കോണ്‍ഗ്രസിന് മുന്നണിയില്‍ പ്രസക്തിയുണ്ടാവില്ലെന്ന തിരിച്ചറിവും തോമസ് വിഭാഗത്തെ ആശങ്കാകുലരാക്കുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് വിഭാഗം മൂന്ന് സീറ്റില്‍ മത്സരിച്ചിരുന്നു. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലൊന്ന് ലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. മാണി ഇടതുമുന്നണിയില്‍ എത്തിയാല്‍ ഈ രണ്ട് ലോക് സഭാ സീറ്റിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗം അവകാശം ഉന്നയിച്ചേക്കാം. ഇതാണ് കേരള കോണ്‍ഗ്രസ് പി.സി. വിഭാഗത്തെ ആകുലപ്പെടുത്തുന്നത്.

Keywords: K.M. Mani, Thomas, LDF, Kerala, Kottayam, Idukki, Patry, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script