പിണറായിയെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 05.06.2016) മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം മുഖപത്രം. എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ പുതിയ ലക്കത്തില്‍ പിണറായി വിജയനെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി മുഖപ്രസംഗമെഴുതിയതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയും പിണറായി വിജയനെ പുകഴ്ത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുഭവസമ്പന്നനും പക്വമതിയുമായ നേതാവാണെന്നും മുഖ്യമന്ത്രി ചെയ്യുന്ന ജനക്ഷേമകരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയുടെ ജൂണ്‍ ലക്കത്തിലെ മുഖമൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ആദ്യ ചുവടുവെപ്പുകളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുന്‍ഗാമി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ്ഹൗസില്‍ ചെന്നു കണ്ടത്, പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളി വി എസ് അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസിലെത്തി സന്ദര്‍ശിച്ചത്, ബി ജെ പി നേതാവ് ഒ രാജഗോപാലിനെ എ കെ ജി സെന്ററില്‍ സ്വീകരിച്ചതും ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി മധുരം നല്‍കി ആദരിച്ചതുമെല്ലാം നന്നായി. സമവായത്തിന്റെ സന്ദേശമാണദ്ദേഹം ഇതുവഴി കേരളത്തിനു നല്‍കുന്നതെന്നും കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നു.

പിണറായിയെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

Keywords:  Kottayam, Kerala, Kerala Congress (m), News, Pinarayi vijayan, Chief Minister, LDF, CPM, K.M.Mani, UDF.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia