Collision | കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അടക്കം 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
● സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല
● മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്
● കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി
● സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: (KVARTHA) കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി പെട്ടെന്ന് ബ്രേക്കിട്ടു, ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അടക്കം അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.
ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയത്. അവരെ രക്ഷിക്കാനായി പൈലറ്റ് പോയ പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അഞ്ച് വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു. അല്‍പസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടര്‍ന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി.
യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
#KeralaNews, #KeralaCM, #TrivandrumAccident, #ConvoyCollision, #TrafficIncident, #KeralaPolice