Kerala CM | ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 3-ാം തവണയും തിരഞ്ഞെടുക്കപ്പെട്ടു; ഷി ചിന്‍പിങിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; പിന്നാലെ കമന്റുകളുടെ പെരുമഴ
Mar 12, 2023, 21:53 IST
തിരുവനന്തപുരം: (www.kvartha.com) ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ചിന്‍പിങിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.
'പീപിള്‍സ് റിപബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തുടര്‍ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍' എന്നായിരുന്നു ട്വീറ്റ്.
ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടുത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. 'ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചൂടെ', 'ബ്രഹ്‌മപുരത്തെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് സാക്ഷിയാകും', 'ബ്രോ, ബ്രഹ്‌മപുരത്തെ കുറിച്ചു രണ്ടുവരി' എന്നിങ്ങനെയാണ് കമന്റുകള്‍.

Keywords: Thiruvananthapuram, News, Politics, Twitter, Chief Minister, Pinarayi-Vijayan, Criticism, Kerala.Revolutionary greetings to President Xi Jinping on his re-election as the President of the People's Republic of China. It is truly commendable that China has emerged as a prominent voice in global politics. Best wishes for the continued efforts to achieve a more prosperous China.
— Pinarayi Vijayan (@pinarayivijayan) March 12, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.